ഐ സി എഫ് പ്രവർത്തകൻ, മലപ്പുറം താനാളൂർ സ്വദേശി റിയാദിൽ നിര്യാതനായി.

റിയാദ്: ഐ സി എഫ് പ്രവർത്തകൻ മലപ്പുറം താനാളൂർ സ്വദേശി തേക്കുംകാട്ടിൽ പരേതനായ കുഞ്ഞിമുഹമ്മദ്‌ ഹാജിയുടെ മകൻ  അബ്ദുൽബാരി സഖാഫി (40 ) ഹൃദയാഘാതം മൂലം റിയാദിൽ മരണപ്പെട്ടു,കഴിഞ്ഞ  എട്ടു വർഷമായി റിയാദ് ബദിയയിൽ ഹൗസ് ഡ്രൈവറായി ജോലിചെയുവരികയായിരുന്നു.

മാതാവ്: ഖദിയ കുട്ടി, ഭാര്യ : റഹ്മത്, മക്കൾ: ഫാത്തിമ ബരീറ, അബ്ദുൽബാസിത്. സഹോദരൻ അബ്ദുറഹ്മാൻ (റിയാദ്) സഹോദരങ്ങൾ : അബുബക്കർ (ഒമാൻ) സുലൈമാൻ (യു എ ഇ) അബ്ദു റഹിമാൻ (റിയാദ്) ജമാൽ (യു എ ഇ).  കഴിഞ്ഞ മൂന്നര വർഷമായി നാട്ടിലേക്ക് പോയിരുന്നില്ല, നാട്ടിലേക്കുള്ള ഒരുക്കങ്ങൾക്കിടയിലാണ് മരണം.

ഐ സി എഫ്  റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ  നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി  ഇബ്രാഹിം കരീം, അബ്ദുറസാഖ് വയൽക്കര, അബ്ദുൽ മജീദ്‌ താനാളൂർ, നിസാർ സഅദി താനാളൂർ,   സഹോദരൻ സഹോദരൻ അബ്ദുറഹ്മാൻ, എന്നിവർ രംഗത്തുണ്ട്, ജനാസ നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ  അറിയിച്ചു.