പരീക്ഷയിൽ ഉന്നത വിജയം നേടിയ മകന് ആക്രി കച്ചവടക്കാരനായ അച്ഛൻ നൽകിയ സമ്മാനം ഐഫോൺ 16

ബോർഡ് പരീക്ഷയിൽ ഒന്നാമതെത്തിയ മകന് സമ്മാനമായി ഐഫോൺ 16 നൽകി ആക്രി കച്ചവടക്കാരനായ പിതാവ്. കഠിനാധ്വാനത്തിലൂടെ അദ്ദേഹം സ്വന്തമാക്കിയ ഈ നേട്ടത്തെ നിറഞ്ഞ കൈയ്യടിയോടെയാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ സ്വീകരിച്ചത്.ബോർഡ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മകന് 1.50 ലക്ഷം രൂപയുടെ ഐഫോൺ സമ്മാനമായി നൽകി ആക്രി കച്ചവടക്കാരനായ അച്ഛൻ’ എന്ന അടിക്കുറിപ്പോടെയായിരുന്നു എക്‌സിൽ വിഡിയോ പങ്കുവെയ്ക്കപ്പെട്ടത്.ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യ്തത്. സ്ക്രാപ്പ് ഡീലറുടെ കഥ വൈറലായതോടെ സമൂഹ മാധ്യമ ഉപയോക്താക്കൾ അദ്ദേഹത്തിന്‍റെ കഠിനാധ്വാനത്തെയും അർപ്പണബോധത്തെയും പ്രശംസിച്ചു.