റിവ്യൂ: മെർവിൻ കരുനാഗപ്പള്ളി,മസ്കറ്റ്
മസ്കറ്റ് :ലിജോ ജോസ് പല്ലിശേരി എന്നു പറയുമ്ബോൾ എനിക്ക് ഓർമ വരുന്നത് ആമേൻ എന്ന സിനിമ യാണ്.വളരെ മനോഹരമായി ഒരുഗ്രാമം ഒപ്പിയെടുത്തു.സിനിമയുടെ ഭാഷയിൽ ഉടനീളം അശ്ളീലചുവ ഉണ്ടായിരുന്നു എന്ന വിമർശനംവന്നെകിലും വായടപ്പിക്കും വിധം കുടുംബങ്ങൾ ഒന്നടകം ഇടിച്ചു കയറി. മലയാള സിനിമ മാറ്റത്തിന്റെ പാതയിൽ ആണെന്ന് തോന്നി.വിമർശനങ്ങൾ വന്നെകിലും പടം സൂപ്പർ ഹിറ്റ്.അത്രയും വരില്ലെങ്കിലും അങ്കമാലി ഡയറീസ് കട്ടക്ക് പിടിച്ചു നിൽക്കും. കേരളത്തിനകത്തെ ഒരു പ്രദേശത്തെകാഴ്ചകൾ ,സംസ്കാരം,ചിന്ത,അക്രമം,പ്രണയം എല്ലാം പ്രേക്ഷകന്റെ മുൻപിൽ വരച്ചുകാട്ടുന്നു.ഒരുഘട്ടത്തിൽ ഇത്തരം ആഘോഷങൾ കേരളത്തിൽ ഉണ്ടോ എന്നുപോലും തോന്നിപോകും.സിനിമയിൽ ഉടനീളം സംസാരിക്കുന്ന ഭാഷ അങ്കമാലി ഭാഷ തന്നെ ആണ്.കേരളത്തിന്റെ വടക്കേ അറ്റത്തുകിടക്കുന്നവർക്ക് ചിലപ്പോൾ മനസിലാക്കണമെന്നില്ല,കഥയിലേക്ക് കടക്കുന്നില്ല കാരണം എല്ലവരും സിനിമ തീയറ്ററിൽ പോയി കാണട്ടെ.ചിത്രം തുടങ്ങുമ്പോൾ സബ്.ടൈറ്റിൽ ആയി ഒരു വാചകം ഉണ്ട് “കട്ട ലോക്കൽ” ആ വാചകം ശരിവെക്കുന്ന രീതിയിൽ ആണ് സിനിമ മുന്നോട്ടുപോകുന്നത്.86 പുതുമുഖങ്ങൾ മലയാളത്തിന് സമ്മാനിക്കാൻ ചങ്കുറപ്പ് കാണിച്ച ലിജോ ജോസ് പള്ളിശെരിക്കും.പ്രൊഡ്യൂസർ വിജയ് ബാബുവിനും,എഴുതിയ ചെമ്പൻവിനോദിനും ഒരു ബിഗ് സലൂട്ട്.
സിനിമ തുടങ്ങുമ്പോൾ സ്ഥിരം മുഖങ്ങൾ ഒന്നുമില്ലതതുകൊണ്ട് ഒരു ചെറിയ വിഷമം തോന്നുമെങ്കിലും ആദ്യത്തെ റീൽ കഴിയുമ്പോഴേക്കും സംവിധായകൻ ഓരോ മലയാളിയെയെയും അങ്കമാലികാരൻആക്കിതീർക്കും.തലശേരികാരന് ബിരിയാണി ഒഴിച്ചൂകൂടാൻ പറ്റാത്തതാണെകിൽ അങ്കമാലി കാരന് പോർക്കും ഒഴിച്ചുകൂടാൻ പറ്റാത്തതാണെന്ന് സംവിധായകൻ പറഞ്ഞു വെക്കുന്നു.
പിന്നെ ഇപ്പോഴുത്തെ പുതിയ തലമുറയിലെ അക്രമവും പണം ഉണ്ടാകുന്ന രീതികളെയും,നാടൻ സംഘടനവും എല്ലാം നല്ലതുപോലെ പകർത്താൻ കഴിഞ്ഞു എന്നതിൽ തർക്കംഇല്ല.ആരും പ്രതീക്ഷിക്കാത്ത പ്രണയ മൂഹൂർത്തങ്ങൾ സിനിമ പ്രക്ഷകന് സമ്മാനിക്കുന്നു.ഒരു ലിച്ചി പഴം പോലെ മധുരമുള്ള പ്രണയം. കുറച്ചു നിമിഷങ്ങൾമാത്രമേ പ്രണയം ഉള്ളുഎങ്കിലും നായകന് നായികയോട് തോന്നുന്ന പ്രണയം അത് തുറന്നു പറയുന്ന ശൈലി ഇത് പ്രേക്ഷകനെ അത്യധികം സതോഷിപ്പിക്കും അത് തീർച്ചയാണ്.പ്രണയം,കട്ട അടി,എല്ലാം കഴിഞ്ഞു നായകൻ അങ്ങ് പ്രവാസത്തിലേക്കു ചേക്കേറുന്നതോടെ സിനിമ അവസാനിക്കുന്നു.അവസാനിക്കുന്ന സമയത്തും ഗൾഫിന്റെ ദൃശ്യങ്ങളുടെ പശ്ചാത്തലത്തിൽ ഉള്ള ബാങ്ക് വിളി കൂടി കേൾക്കുന്നതോടെ നിറഞ്ഞ മനസോടെ പ്രവാസികൾ തീയറ്ററിൽ നിന്നും പുറത്തേക്ക് ഒഴുകും,നിറഞ്ഞ പുഞ്ചിരിയോടെ.. ഈ കാഴ്ച കണ്ടാൽതെന്ന കേരത്തിലെ ഒരു തീയേറ്റർ ആണോ എന്ന് ഒരു നിമിഷം ചിന്തിച്ച്പോകും