സൗദി അറേബ്യ : പതിനേഴ് മാസത്തിന് ശേഷം ഇതാദ്യമായാണ് ടൂറിസ്റ്റുകളെ സ്വീകരിക്കുമെന്ന് രാജ്യം പ്രഖ്യാപിക്കുന്നത്. രണ്ടു ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവർക്കാണ് പ്രവേശനം നൽകുന്നത്. ടൂറിസ്റ്റ് വിസയിൽ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് ഓഗസ്റ്റ് ഒന്നുമുതൽ ഒഴിവാക്കുകയാണെന്നാണ് അറിയിപ്പ്. ഫൈസർ, അസ്ട്രസെനക, മൊഡേണ, ജോൺസൺ ആന്റ് ജോൺസൺ കമ്പനികളുടെ വാക്സിൻ സ്വീകരിച്ചവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാം. ഇവർക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ആവശ്യമില്ല. 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇത് ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം
സൗദി അറേബ്യ ടൂറിസ്റ്റുകളെ സ്വീകരിക്കുമെന്ന് പ്രഖ്യാപനം.
By: Mujeeb kalathil