ഫേസ് ബുക്ക് / വാട്സ് അപ്പ് വഴി പുതിയ തട്ടിപ്പുമായി “അജ്ഞാതർ ”

gpdesk.bh@gmail.com

ബഹ്‌റൈൻ : സ്വന്തം ഫേസ്ബുക് ഐഡിയിലെ ഫോട്ടോയും പേരും അതേപോലെ നൽകി വേറൊരു ഐഡി നിർമിച്ചു ഒറിജിനൽ ഫേസ്ബുക് ഐഡിയിലെ സുഹൃത്തുക്കളെ ഫ്രണ്ട് ലിസ്റ്റിൽ കൂട്ടി ചേർത്ത് മെസ്സഞ്ചർ വഴി ചാറ്റ് ചെയ്തു പണം തട്ടുന്ന സംഘം വിലസുന്നതായി പരാതി . കഴിഞ്ഞ കുറെ ദിവസങ്ങൾ ആയി നിരവധി പേരുടെ അപരൻ മാരാണ് സുഹൃത്തുക്കളോട് മെസ്സഞ്ചർ വഴി പണം ആവിശ്യപെട്ടിരിക്കുന്നത് . ഒറ്റ നോട്ടത്തിൽ ഒരു സംശയവും തോന്നാത്ത രീതിയിൽ ഒറിജിനൽ ഫേസ് ബുക്കിലെ ഫോട്ടോയും വിവരങ്ങളുമാണ് ഫേക് പ്രൊഫൈലിൽ നൽകിയിരിക്കുന്നത് . എന്നാൽ മെസ്സേജ് വഴി വിവരങ്ങൾ ചോദിക്കുകയൂം ചെറിയ തുക ആവിശ്യ പെടുകയും ചെയ്യും . ഇത്തരത്തിൽ ചിലർക്ക് പണം നഷ്ടപ്പെട്ടതായും പറയുന്നു . എന്നാൽ മെസ്സേജ് അയക്കുന്നതിൽ സംശയം തോന്നിയവർ നേരിട്ട് യഥാർത്ഥ ആളിനെ ഫോണിൽ വിളിച്ചു കാര്യം തിരക്കുമ്പോൾ ആണ് തട്ടിപ്പാണെന്നു പുറത്തറിയുന്നത് .ആവിശ്യ പെടുന്ന ചെറിയ തുക ട്രാൻസ്ഫർ ചെയുവാൻ വേണ്ട നിർദേശം നൽകും .ഇതിനോടകം ചിലർ തട്ടിപ്പിനെ ഇര ആയതായും അറിയുന്നുണ്ട് . വാട്സ് അപ്പ് വഴി മറ്റുള്ള രാജ്യങ്ങളിലെ സുഹൃത്തുക്കളോട് പണം ആവിശ്യ പെടുന്നതായും ചിലർ പരാതി പറയുന്നുണ്ട് . ഇത്തരത്തിൽ  ഫേക്ക് ഐഡിക്കെതിരായി ചിലർ നിയമ നടപടി സ്വീകരിച്ചതായും പറഞ്ഞു . കഴിഞ്ഞ കാലത്തു ലോട്ടറി അടിച്ചെന്നും , ബാങ്ക് കാർഡ് കാലാവധി കഴിഞ്ഞെന്നും തരത്തിൽ ഉള്ള തട്ടിപ്പ് മെസ്സേജുകൾ നിരവധി ആളുകൾക്കു ലഭിച്ചിരുന്നു .ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും  ഇതേപോലുള്ള   തട്ടിപ്പുകൾക്കെതിരെ അധികൃതർക്ക് പരാതി നൽകണമെന്നും ബന്ധപ്പെട്ടവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്