മസ്കറ്റ്: കോവിഡ് ബാധിച്ച് ചികിത്സ യിലിരുന്ന ഒരാൾ കൂടി ഒമാനിൽ മരിച്ചു. 26 വയസുകാരനായ വിദേശിആണ് മരണപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനിലെ പന്ത്രണ്ടാമത്തെ കോവിഡ് മരണമാണിത്. ഇതോടെ ഒമാനിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 14 ആയി, 22 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നുണ്ട് . 68 പേർ ആശുപത്രികളിൽ ചികിത്സ യിൽ ആണ്. ബാക്കിയുള്ളവർ ഹോം, ഹോട്ടൽ ക്വാറന്റൈനിലാണ്.