സോഷ്യൽ മീഡിയയിൽ വഴിയുള്ള വ്യാജ വെബ്‌സൈറ്റുകൾക്കെതിരെ സൈബർ ക്രൈം മുന്നറിയിപ്പ്

മനാമ : ബാങ്ക് വിവരങ്ങളും പണവും ലഭിക്കുന്നതിനായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വെബ്‌സൈറ്റുകളെ കുറിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയുടെ ആന്റി സൈബർ ക്രൈം ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.ഇത്തരം വെബ്‌സൈറ്റുകളോട് പ്രതികരിക്കരുതെന്നും ഇ-പർച്ചേസിനായി ഔദ്യോഗിക ചാനലുകൾ ഉപയോഗപ്പെടുത്തണമെന്നും പൗരന്മാരോടും താമസക്കാരോടും അധികൃതർ അഭ്യർത്ഥിച്ചു. ഫോൺ കോളുകളിലൂടെയോ മറ്റേതെങ്കിലും രീതികളിലൂടെയോ ഉദ്യോഗസ്ഥരുടെയും ബാങ്ക് വിവരങ്ങളും വെളിപ്പെടുത്താൻ പാടില്ല.ഇത്തരത്തിലുള്ള തട്ടിപ്പ് കേസുകൾ ഹോട്ട്‌ലൈൻ നമ്പർ ആയ 992 വഴി അറിയിക്കണമെന്നും അധികൃതർ നിർദേശം നൽകി.