ഡബ്ലിന്‍: ആപ്പിളിന് കോര്‍ക്കിലെ യൂറോപ്യന്‍ ആസ്ഥാനം വികസിപ്പിക്കുന്നതിന് അനുമതിയായി. ഇതോടെ ആയിരം പേര്‍ക്ക് കൂടി തൊഴില്‍ ലഭിക്കും. പ്ലാനിങ് ബോര്‍ഡ് ആപ്പിള്‍ സമര്‍പ്പിച്ച വികസന രേഖ അംഗീകരിക്കുകയായിരുന്നു. പ്രദേശ വാസികളില്‍ നിന്ന് വികസനത്തിന് എതിരെ വാദം ഉണ്ടായെങ്കിലും അവ തള്ളുകയായിരുന്നു. നാല് നിലയുള്ളകെട്ടിടം, 752 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം എന്നിവയാണ് വരുന്നത്. പുതിയതായി 1000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്നതിന് വേണ്ടിയാണ് വിപുലീകരണം.
ഇതോടെ കോര്‍ക്കിലെ ആപ്പിളിന്‍റെ ജീവനക്കാരുടെ എണ്ണം 6000ആകും. കോര്‍ക്ക് സിറ്റി കൗണ്‍സിലില്‍ സമര്‍പ്പിച്ചിരിക്കുന്ന രേഖയില്‍ ആപ്പിള്‍ പറയുന്നത് വികസനം ഹോളിഹില്ലിലെ തൊഴില്‍ ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ്. സാമ്പത്തികമായി മുന്നേറ്റമുണ്ടാക്കാനുള്ള ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ജൂണില്‍ പ്രോജക്ടിന്‍റെ നടപടികള്‍ ആരംഭിച്ചിരുന്നു. നവംബറോടെ നിര്‍മ്മാണം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഒരു പക്ഷേ 2017 വരെ വൈകാനും സാധ്യതയുണ്ട്. അഞ്ച് മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം വെയ്ക്കുന്നത്.
200 പേര്‍ക്ക് നിര്‍മ്മാണ ഘട്ടത്തില്‍ തൊഴില്‍ ലഭിക്കും. വികസനത്തിന് സാധ്യമായില്ലെങ്കില്‍ അതിന്‌റെ കോട്ടം രാജ്യത്തിന്‍റെ സമ്പത് വ്യവസ്ഥയ്ക്ക് ഉണ്ടാകുമെന്ന് വ്യക്തമാക്കുന്നുണ്ട്. പരിസ്ഥിതി ആഘാത പഠനം തുടങ്ങയിട്ടുണ്ട് കൗണ്‍സില്‍. 32 പ്രദേശവാസികള്‍ എതിര്‍പ്പുമായി രംഗത്തുണ്ട്.