കൊച്ചി :കേരള പ്രവാസി കമ്മീഷൻ നിയമനം: നാല് മാസത്തിനകം തീരുമാനമെടുക്കാൻ കേരള ഹൈക്കോടതി.കേരള പ്രവാസി കമ്മീഷനുമായി ബന്ധപ്പെട്ട് നാല് മാസത്തിനകം തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിനോട് കേരള ഹൈക്കോടതിയുടെ നിർദ്ദേശം.പ്രവാസി ലീഗൽ സെൽ നൽകിയ ഹർജിയിൽ ആണ് കേരള ഹൈക്കോടതിയുടെ ഈ നിർദ്ദേശം വന്നിട്ടുള്ളത്
കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ പ്രശ്നപരിഹാരത്തിനായി 2016ൽ സ്ഥാപിതമായ പ്രവാസി കമ്മീഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് പി.ഡി. രാജൻ വിരമിച്ചതിന് ശേഷം തുടർ നിയമനം ഉണ്ടായിട്ടില്ലായിരുന്നു
അതുകൊണ്ട് തന്നെ കഴിഞ്ഞ കുറെ മാസങ്ങളായി കേരള പ്രവാസി കമ്മീഷൻ പ്രവർത്തനരഹിതമായിരുന്നു.ഈ സാഹചര്യത്തിൽ ആണ് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് സുപ്രീം കോർട്ട് ഓൺ റെക്കോർഡ് അഡ്വ. ജോസ് എബ്രഹാം ഹൈക്കോടതിയെ സമീപിച്ചത്.പ്രവാസികൾക്ക് ഏറെ ആശ്വാസകരമായ വിധിയാണിതെന്നും, കേരള ഹൈക്കോടതിയുടെ ഈ വിധിയെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. PLC.ഗ്ലോബൽ PRO യും
ബഹ്റൈൻ കൺഡ്രി ഹെഡു മായ സുധീർ തിരുനിലത്ത് , ദുബായ് ചാപ്റ്റർ പ്രസിഡന്റ് ടി എൻ കൃഷ്ണകുമാർ,PLC വനിത വിഭാഗം ഇന്റർനാഷണൽ കോർഡിനേറ്റർ ഹാജറാബി വലിയകത്ത്, ലണ്ടൻ നാഷണൽ കോർഡിനേറ്റർ അഡ്വ. സോണിയ എന്നിവരും കോടതി വിധിയെ സ്വാഗതം ചെയ്തു.