മനാമ : ബഹ്റിനിൽ നിന്നും സൗദി കോസ്വേ വഴി സൗദിയിലേക്ക് പ്രവേശിക്കണമെങ്കിൽ സൗദി അംഗീകരിച്ച വാക്സിൻ സ്വീകരിച്ചവരെ മാത്രമേ അനുവദിക്കൂ എന്ന നിയന്ത്രണം സൗദി ഏർപ്പെടുത്തിയതിനെ തുടർന്ന് പ്രതി സന്ധിയിലായവരുടെ ദുരവസ്ഥ പരിഹരിക്കുവാൻ ബഹ്റൈൻ എം പി മാരുടെ നേതൃത്വത്തിൽ ശ്രമം തുടരുകയാണ് . ആസ്ട്ര സായ്നാക്ക , ജോൺസൺ ആൻഡ് ജോൺസൺ , ഫൈസർ , മെഡോണ എന്നിവയിൽ എതെകിലും ഒരു ഡോസ് സ്വീകരിച്ചവർക്കു മാത്രമാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത് . ബഹ്റിനിൽ സിനോഫോം വാക്സിൻ എടുത്തവരാണ് ഭൂരിഭാഗം പേരും . സിനോ ഫാം സൗദി ഇതുവരെ അംഗീകാരം നൽകിയിട്ടില്ല . ബിസിനസ് ആവശ്യത്തിനും പഠനത്തിനുമായി ബഹ്റിനിൽ നിന്നും സൗദിയിലേക്ക് റോഡ് മാർഗം യാത്ര ചെയ്യുന്ന നിരവധി പേരെ ഈ വിഷയം ബാധിച്ചിട്ടുണ്ട് . പ്രശ്ന പരിഹാരത്തിനായി ഇബ്രാഹിം അൽ നെഫായുടെ നേതൃത്വത്തിൽ അഞ്ചോളം എം പി മാർ ബന്ധപെട്ടവരുമായി ചർച്ച നടത്തിവരികയാണ് .