ആന്റി നാർക്കോട്ടിക് ഡയറക്ടറേറ്റിന് അറബ് പുരസ്കാരം

ബഹ്‌റൈൻ : ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന്റെ ആന്റി നാർക്കോട്ടിക് ഡയറക്ടറേറ്റ് മികച്ച ആന്റി നാർക്കോട്ടിക് ഇൻഫർമേഷൻ ഓപ്പറേഷൻ കോപ്പറേഷൻ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. അറബ് ആഭ്യന്തര മന്ത്രാലയം കൗൺസിലിന്റെ ജനറൽ സെക്രട്ടേറിയറ്റിന്റെ വാർഷിക അവാർഡിന്റെ ഭാഗമാണിത്. കൂടാതെ, കഴിഞ്ഞ നാല് വർഷത്തിനിടെ രണ്ടാം സ്ഥാനവും ഡയറക്ടറേറ്റ് നേടി.ടുണീഷ്യയിൽ അറബ് ആന്റി നാർക്കോട്ടിക് അതോറിറ്റി മേധാവികൾക്കായുള്ള 36-ാമത് സമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടായതു . ഹിസ് എക്സലൻസി ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ നിർദേശങ്ങളുടെയും പബ്ലിക് സെക്യൂരിറ്റി ചീഫ് ലഫ്റ്റനന്റ് ജനറൽ താരിഖ് അൽ ഹസന്റെ പിന്തുണയുടെയും ഭാഗമാണ് വിജയമെന്ന് ഡയറക്ടർ ജനറൽ ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് പറഞ്ഞു. മയക്കുമരുന്നിനെന്ന വിപത്തിനെതിരെ പോരാടാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങളാണ് വിജയത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.

അറബ്, പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ സഹോദര-സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള വിവരങ്ങളും പ്രവർത്തന സഹകരണവും നിരവധി മയക്കുമരുന്ന് കേസുകൾ പരിഹരിക്കുന്നതിന് സംഭാവന നൽകിയതായി അദ്ദേഹം പറഞ്ഞു.