മസ്കറ്റ് : ഒമാന്റെ സൗന്ദര്യം ക്യാമറയിൽ ഒപ്പിയെടുക്കാൻ മലയാളിത്തിലെ പ്രശസ്ത സംവിധായകൻ കെ.മധു.”താൻ ആദ്യമായി ഒമാനിൽ വന്നത് 1983-ൽ ആണ്,പിന്നീട് നിരവധിതവണ ഒമാനിൽ വന്നിട്ടുണ്ട് അതുകൊണ്ടുതന്നെ ഒമാന്റെ ഓരോ വളർച്ചയും നേരിട്ട് കണ്ട് മനസിലാക്കാൻ സാധിച്ചു,ഒമാനുമായി ഇത്രയും അധികം ആത്മബന്ധം ഉള്ളതുകൊണ്ടാണ് ഒമാൻ പശ്ചാത്തലമാക്കി ഒരു അറബ് സിനിമ ചിത്രീകരിക്കാൻ തയ്യാറെടുക്കുന്നതെന്നും കെ.മധു മസ്കറ്റിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. യു.എ.യി യുടെ ചില ഭാഗങ്ങളും സിനിമയിൽ ഉൾകൊള്ളിക്കുമെന്നും,മസ്കറ്റിലെ ലൊക്കേഷൻ ഹണ്ടിങ് ഏകദേശം പൂർത്തിയായതായും കെ,മധു പറഞ്ഞു.അറബ് സംസ്കാരത്തിന്റെയും നാഗരികതയുടെയും,മലയാളികളടക്കമുള്ളവരുടെ ഗൾഫിലേക്കുള്ള കുടിയേറ്റവും എല്ലാം ഈ സിനിമയിൽ ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.അഞ്ചു ഭാഷകളിൽ സിനിമയെടുത്തിട്ടുള്ള തനിക്ക് ഭാഷ ഒരു വെല്ലുവിളിയല്ലന്നും പൂർണമായും അറബിയിൽ ആയിരിക്കും സിനിമ ചിത്രീകരിക്കുന്നത്,ഒമാന്റെ സൗദര്യം ഒപ്പിയെടുക്കുന്നതിനാൽ ഒമാൻ വിനോദസഞ്ചാര മാത്രാലയഅധികൃതരുമായി ചർച്ചനടത്തുമെന്നും സാധ്യമായ വിധത്തിൽ അധികൃതരുടെ സഹകരണം ഉറപ്പാക്കുമെന്നും കെ.മധു പറഞ്ഞു.മറ്റു സിനിമകളെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം ഇങ്ങനെ മറുപടി നൽകി.മാർത്താണ്ഡവർമയുടെ കഥപറയുന്ന രണ്ട് ബ്രമാണ്ട സിനിമയും,സി.ബി.ഐ ഡയറികുറുപ്പ് അഞ്ചാംഭാഗത്തിന്റെയും പരംഭപ്രവർത്തങ്ങൾ അണിയറയിൽ നടക്കുകയാണെന്നും അദ്ദേഹം മറുപടി പറഞ്ഞു.ചരിത്ര സിനിമയിലെ നായകൻ റാണ( ബാഹുബലി വില്ലൻ )യാണെന്നും,സി.ബി.ഐ ഡയറികുറുപ്പ് അഞ്ചാംഭാഗത്തിന്റെ തിരക്കഥ അവസാന ഘട്ടത്തിൽ ആണെന്നും, മമ്മൂട്ടിയുടെ തിരക്ക് മാറിയാൽ സിനമയിലേക്ക് കടക്കുമെന്നും കെ.മധു പറഞ്ഞു.