പള്‍സർ സുനിയുടെ അറസ്റ്റ് അംഗീകരിച്ച് കോടതി

sumi31_EPSനടിയെ ആക്രമിച്ച കേസില്‍ പോലീസ് കോടതിയില്‍ നിന്നും പ്രതികളെ അറസ്റ്റ് ചെയ്ത സംഭവം എസിജെഎം കോടതി അംഗീകരിച്ചു. കേസ് എടുത്ത സ്റ്റേഷനില്‍ പ്രതികളെ ഹാജറാക്കണം എന്നും കോടതി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് സ്റ്റേഷന്‍ പരിധിയിലേ കോടതിയിൽ ഹാജരാക്കണം എന്നും നിര്‍ദേശിച്ചു. കോടതിമുറിക്കുള്ളിൽ നിന്ന് അറസ്റ്റ് ചെയ്തു എന്ന പരാതിയിലാണ് ഉത്തരവ്. പ്രതികളുടെ വക്കീലന്മാരാണ് പരാതി കോടതി തള്ളി.

ഇന്ന് ഉച്ചയ്ക്കാണ് നടിയെ ആക്രമിച്ച കേസിൽ പ്രധാനപ്രതി പൾസർ സുനിയെയും വിജേഷിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം എസിജെഎം കോടതിയിൽ നടന്ന നാടകീയമായ രംഗങ്ങള്‍ക്ക് ഒടുവിലാണ് പള്‍സര്‍ സുനിയെയും കൂട്ടുപ്രതി വിജേഷിനെയും പോലീസ് പിടികൂടിയത്. ഉച്ചയോടെ എറണാകുളം എസിജെഎം കോടതിയിലാണ് കീഴടങ്ങാനാണ് പള്‍സര്‍ സുനിയും വിജേഷും കീഴടങ്ങാന്‍ എത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി സുനി കോടതിയിൽ കീഴടങ്ങുന്നത് ഒഴിവാക്കാൻ പോലീസ് വിവിധ കോടതികളിൽ കനത്ത ജാഗ്രതയിലായിരുന്നു.
അതിനാല്‍ കോയമ്പത്തൂരില്‍ നിന്നും രഹസ്യമായി എത്തിയ പള്‍സറും, വിജേഷും കോടതിയില്‍ എത്തി. എന്നാല്‍ ഇവിടെ ജഡ്ജി ഉച്ചഭക്ഷണത്തിനായി പോയിരുന്നു. ഇതേ സമയം കോടതിയില്‍ കയറിയ സെന്‍ട്രല്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം പള്‍സറിനെയും കൂട്ടാളിയേയും വലിച്ചിഴച്ച് പുറത്ത് എത്തിച്ച് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു,