മയക്കു മരുന്ന് ബഹ്‌റിനിൽ ഏഷ്യൻ വംശജൻ അറസ്റ്റിൽ

ബഹ്‌റൈൻ : ഒരു കോടിയിലധികം രൂപ വില മതിക്കുന്ന മയക്കുമരുന്നുമായി ആണ് കഴിഞ്ഞ ദിവസം ഏഷ്യൻ വംശജൻ പോലീസ് പിടിയിലായത് , 720 ഗ്രാം ഹെറോയിൻ ആണ് ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഫോറൻസിക് സയൻസ് അധികൃതർ അറിയിച്ചു തുടർ അന്വേഷണത്തിൽ പ്രതിയുടെ വീട്ടിൽ നിന്നും വൻ മയക്കുമരുന്ന് ശേഖരവും കണ്ടെത്തി. . മയക്കുമരുന്നിന് പുറമേ ഇയാളുടെ വീട്ടിൽ നിന്നും ആയുധങ്ങളും പോലീസ് കണ്ടെടുത്തതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.പബ്ലിക് പ്രോസിക്യൂഷൻ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ വാറന്റ് പുറപ്പെടുവിച്ചിരുന്നു.