മനാമ: ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗംമനാമ യൂണിറ്റ് കരകൗശല പരിശീലന പരിപാടി സംഘടിപ്പിച്ചു. പുറത്തേക്ക് വലിച്ചെറിയുന്ന പല സാധനങ്ങളിൽ നിന്നും വീട്ടിൽ കൗതുക കാഴ്ച്ചകൾക്കായി കരകൗശല വസ്തുക്കൾ ഉണ്ടാക്കാൻ സാധിക്കുമെന്ന് പരിശീലനത്തിന് നേതൃത്വം നൽകിയ റഷീദ ശരീഫ് വ്യക്തമാക്കി. പ്രവാസി വനിതകൾ അവർക്ക് കിട്ടുന്ന സമയം ഇത് പോലുള്ള ഉപയോഗ പ്രദമായ കാര്യങ്ങൾക്കായി ഉപയോഗിക്കുകയാണെങ്കിൽ സ്വയം തൊഴിലാക്കി മാറ്റാനും വരുമാനമാർഗം കണ്ടെത്തുവാനും സാധിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു. മനാമ ഫ്രൻറ്സ് ഓഫീസിൽ നടന്ന പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ് സുജീറ നിസാമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഫസീല ഹാരിസ് സ്വാഗതം ആശംസിക്കുകയും ജോ. സെക്രട്ടറി ബുഷ്റ ഹമീദ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. മനാമ ഏരിയ ഓർഗനൈസർ റഷീദ സുബൈർ പരിശീലകക്ക് മെമേൻറാ നൽകി. റസീന അക്ബർ, ഷമീന ലത്തീഫ് , അമീറ ഷഹീർ , ജലീസ റഷീദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി