ബഹ്റൈൻ : സാംസ്കാരിക കേരളം ക്ലോസപ് പുഞ്ചിരിയിൽ മാത്രം കാര്യങ്ങൾ ഒതുക്കുകയാണ്. അവിടെ ന്യായവും അന്യായവും വാദിക്കപ്പെടുന്നുണ്ട്. സൗഹൃദ- ബന്ധു വലയത്തിൽ എന്തെങ്കിലും തരത്തിൽ ഒരു വിഷമം ഉണ്ടെകിൽ ഒരു സാഡ് ഇമോജിയിൽ ഒതുക്കും,അത്ര തന്നെ.അതിൽ കൂടുതൽ നമ്മുടെ ഭാഗത്തു നിന്നും ഇപ്പോൾ ഉണ്ടാകുന്നില്ല..ആഘോഷങ്ങളും ആചാരങ്ങളും കടമകളും ഒരു ഫോട്ടോ ഷൂട്ടിലൂടെ ഒതുങ്ങിയിരിക്കുന്ന
ലോകം അങ്ങനെ ആണ്..അതെ നമ്മൾ എല്ലാംവരും കൂടി അങ്ങനെ ആക്കിയിരിക്കുകയാണ് .ഈ അവസരത്തിൽ ആധുനിക സാങ്കേതിക വിദ്യ
(ഇൻഫർമേഷൻ ടെക്ക്നോളജി) ഉപയോഗപെടുത്തുമ്പോൾ എല്ലാ സാധ്യതകളും നമ്മുടെ ജീവിതത്തിൽ പ്രാവർത്തികം ആക്കുവാൻ ശ്രമിക്കപ്പെടുകയാണ്. നമ്മുടെ ജീവിതം കൂടുതൽ വേഗത്തിലാക്കുവാൻ വേണ്ടി. അതോടൊപ്പം തൊടു വിരലിൽ(ഫെതർ ടച്ച് )നമ്മുടെ കടമകളും….മലയാളികൾ അടുത്തകാലത്തു കണ്ടതാണ് ദിവസങ്ങളോളം സ്വന്തം അമ്മ വീട്ടിൽ മരിച്ചു കിടന്നിട്ട് ആരും അറിയാതെ പോയത് . മക്കൾ എല്ലാവരും വലിയ നിലയിൽ പല രാജ്യത്തും ആണ്.വീട്ടിലെ ഓരോ സ്പന്ദനങ്ങളും അപ്പോൾ തന്നെ അറിയാൻ വിലകൂടിയ ഹൈ ഡെഫനിഷൻ ക്യാമറ സ്ഥാപിച്ചിട്ടു ജന്മം തന്ന അമ്മയുടെ ശ്വാസം പോയത് അറിഞ്ഞത് രണ്ട് ദിവസം കഴിഞ്ഞു മാത്രം. സ്വന്തം മക്കൾ നല്ല നിലയിൽ എത്തുവാൻ ആ അമ്മ ആഗ്രഹിച്ചത് എത്ര മാത്രം ആയിരിക്കും….എന്നാൽ മറ്റുള്ളവരുടെ സംസ്കാരം നടതള്ളലിൽ വരെ എത്തിയിരിക്കുന്നു.കർമ്മ ഫലം എന്ന് മൂന്നാമന് പറയാമെങ്കിൽ പാർശ ഫലം അതിലും ദയനീയം ആയിരിക്കും.കേരളത്തിലെ ചില സംസ്കാരങ്ങളും സാങ്കേതിക വിദ്യ ഇപ്പോൾ വിഴുങ്ങിയിരിക്കുകയാണ്,ഒപ്പം ചില ചിന്തകളും അഭിപ്രായങ്ങളും.മരിച്ചു കിടക്കുമ്പോൾ തന്നെ ചിരിച്ചു കൊണ്ടുള്ള സെൽഫി പാസ്സാക്കാൻ ഇന്ന് മലയാളികൾ മത്സരിച്ചു ഓട്ടത്തിലാണ്.സോഷ്യൽ മീഡിയയയുടെ കടന്നു കയറ്റം ഇന്ന് മനുഷ്യ ജീവിതത്തിൽ വലിയ മാറ്റം ആണ് വരുത്തിയിരിക്കുന്നത്.യോ യോ സംസ്കാരം കുട്ടികളിൽ വരുത്തിയിരിക്കുന്ന മാറ്റം ചില്ലറ ഒന്നും അല്ല.ഇപ്പോൾ ജീവനോടെ ഇരിക്കുന്ന പഴയ തലമുറ അതുമായി പൊരുത്തപെടുവാൻ അല്ലെകിൽ അത് ഫോളോ ചെയുവാൻ ശ്രമിക്കുമ്പോഴാണ് ഉ പദേശം എന്ന നാലക്ഷരം മരിച്ചു കിടക്കുന്നതെന്ന സത്യം കാഴ്ചകാരന് പോലും മനസിലാകില്ല. അവിടെ ആണ് ഇപ്പോൾ 65കാരനും 8വയസുകാരനും ഒന്നായിരിക്കുന്നത്. പഴയ കാലഘട്ടത്തിൽ അപ്പുറത്തെ വീട്ടിൽ രാത്രിയിൽ എന്തെങ്കിലും ശബ്ദമോ അലർച്ചയോ കേട്ടാൽ അപ്പോൾ തന്നെ ഓടി ചെല്ലുമായിരുന്നു. എന്നാൽ ഇപ്പോൾ പിറ്റേ ദിവസം നേരം കുറെ ആയതിനു ശേഷം ഒരു ഫോൺ കോളിൽ ഒതുക്കും. ഒരുപക്ഷെ അപ്പുറത്തു താമസിക്കുന്നത് ആരാണെന്നു പോലും ചിലർക്കു അറിവുണ്ടാകില്ല. മലയാളിയുടെ മനസ് മാറി തുടങ്ങിയിരിക്കുന്നു. ഒരു തരത്തിൽ ഉള്ള സ്വാർത്ഥത എന്ന ക്യാൻസർ പിടിപെട്ടിരിക്കുന്നു.ഒരു ദിവസം പോലും ഇന്റർനെറ്റ് ഇല്ലാതെ ജീവിക്കുവാൻ ബുദ്ധിമുട്ടാണ്. എന്തിനു ഒരു സ്മാർട്ട് ഫോൺ പോലും ഇല്ലാതെ, ജീവിതത്തിന്റെ ഒരു ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു.ഒരു അക്രമം മുന്നിൽ കണ്ടാൽ പ്രതികരണ ശേഷി പോലും നഷ്ടപ്പെട്ടിരിക്കുന്നു, നമ്മൾ മലയാളികൾക്ക്, എത്ര എത്ര ഉദാഹരണങ്ങൾ ഉണ്ട് നമുക്ക് ചുറ്റും. ഒരു പക്ഷെ കേരളം വിട്ടു പുറത്തേക്കു പോകുന്നവരിൽ ആയിരിക്കാം നെസ്റ്റാൾജിയ ആഘോഷമാകുന്നത്. നമ്മൾ കണ്ടതാണ് കേരളത്തിൽ ഏറ്റവും വലിയ പ്രളയം വന്നപ്പോൾ അ പ്പയെ രക്ഷിക്കൂ. അമ്മയെ രക്ഷിക്കൂ എന്ന നിലവിളി. ഗൾഫിലും, യൂ കെ യിലും,അമേരിക്കയിലും ഇരുന്ന് കരഞ്ഞവർ അപ്പയോടും അമ്മയോടും പറയണം അയൽക്കാരെ ഒന്ന് സ്നേഹിക്കാൻ,ഒരു സീരിയൽ താരങ്ങളും ടിവിയിൽ നിന്നും ഇറങ്ങി വന്നു നിങ്ങളെ രക്ഷിക്കില്ല.അവധിക്ക് നാട്ടിൽ വരുമ്പോൾ പരിചയം പുതുക്കാൻ അയൽപക്കത്തെ വീടുകളിൽ ഒക്കെ ഒന്ന് കയറി ഇറങ്ങണം , തങ്ങളുടെ സ്റ്റാറ്റസിനൊത്തവരെ വിളിച്ച് പാർട്ടി വെക്കുമ്പോൾ അയൽവാസികൾക്കും നാട്ടുകാർക്കും ഒരു ചായ അതുമല്ലെങ്കിൽ ഒരു പുഞ്ചിരിയെങ്കിലും ദാനമായി കൊടുക്കണം.അവിടെ നൊസ്റ്റാൾജിയ എന്ന പദത്തിന് അർത്ഥം ഇല്ലല്ലോ.
നാട്ടിൽ വിളിക്കാൻ ആരുടെയും ഫോൺ നമ്പറില്ലാ എന്നു പറഞ്ഞു അലമുറയിട്ടവർ മനുഷ്യബന്ധങ്ങളുടെയും യാഥാർത്ഥ സ്നേഹങ്ങളുടെയും വിലയറിഞ്ഞതാണ്.
പൊതുവഴിയല്ല, പട്ടിയുണ്ട് സൂക്ഷിക്കുക , അന്യർക്ക് പ്രവേശനമില്ല എന്നൊക്കെ എഴുതി തൂക്കിയ ബോർഡുകൾ വീണ്ടും സ്ഥാനം പിടിച്ചിരിക്കുന്നു.നാമ ജപവും, സന്ധ്യ പ്രാർത്ഥനയും ഒരു സെക്കൻഡിൽ അവസാനിക്കുമ്പോൾ സാക്ഷാൽ ഐസക് ന്യൂട്ടൻ പറഞ്ഞപോലെ എവെരി ആക്ഷൻ ഹാസ് ആൻ ഇക്വൽ ആൻഡ് ഓപ്പോസിറ്റ് റിയാക്ഷൻ എന്ന കാര്യവും വിസ്മരിക്കരുത്.പണവും പ്രതാപവും ഉണ്ടെങ്കിൽ എല്ലാം ആയി എന്നുള്ള അഹങ്കാരവും ജാഡയും ഇനിയും അവസാനിപ്പിച്ചില്ലെങ്കിൽ ഒന്നേ ഓർമപ്പെടുത്തുവാൻ ഉള്ളു.ഒരു സാങ്കേതിക വിദ്യയും, സെൽഫിയും, ബാങ്ക് ബാലൻസും നിങ്ങളെ രക്ഷപ്പെടുത്തില്ല.കൃഷിയും പാടവും നെൽകതിരുകളും പച്ചപ്പും വെള്ള കോളറിൽ അടിയറ വെച്ച് തുലനം എന്ന തത്വം ആടി ഉലയുബോൾ നമ്മൾ ശരിക്കും ചിന്തിക്കുക ,മനസ്സിരുത്തുക മാറുന്ന കേരളവും മാറ്റിയ പോസ്സിങ്ങും
ഒരിക്കലും നിങ്ങളുടെ കടമകളും ആവിശ്യങ്ങളും നിറവേറ്റുകയില്ല……………