ബഹ്‌റൈൻ : കുറെ ആൾക്കാരുടെ വീക്ഷണങ്ങൾ ഇതിന്റെ ഇടയ്ക്കു ചോദിക്കേണ്ടി വന്നു പ്രണയത്തെ കുറിച്ചും, അതിന്റെ ആസക്തിയെ കുറിച്ചും. മിക്കവാറും ആയിട്ടുള്ള ചിന്താഗതികൾ, ബുദ്ധിജീവി ടൈപ്പ്കൾക്ക്, പ്രണയം, വ്യവസ്ഥകൾ ഇല്ലാത്ത, ഒന്നും തിരിച്ചു ആഗ്രഹിക്കാത്ത, ഈ കവിതയിലും, കഥകളിലും ഒകെ ഉള്ള അതീവ ദൈവിക, വികാരം. സദ്ഗുരുവും, രവി സക്കറിയയും ഒക്കെ പറയുന്ന പല്ലവി തന്നെ. സാധാരണ മനുഷ്യരെ പറ്റിയാണ് നമ്മൾ ചിന്തിക്കുന്നത്. കൗമാരത്തിൽ ചാവുന്ന പ്രേമത്തെതിൽ ഏതാ പേടിന്നവരോ, ജീവിതത്തിലെ കച്ചി തുരുമ്പായി ഒരാളിൽ എത്തപെടുന്നവരോ ആയ, വെറും പച്ചയായ മനുഷ്യ ജീവിതങ്ങൾ.
എന്റെ കാഴ്ചപ്പാടിൽ തീർത്തും വ്യത്യസ്തം ആണ്. മുൻപേ പറഞ്ഞത് , നമ്മൾ എത്തി പെടുന്നത്, അതീവ തീവ്രതയുള്ള ഒരു മയക്കു മരുന്നുപോലെ ആസക്തി ഉണ്ടാക്കിയേക്കാവുന്ന അവസ്ഥയിൽ തന്നെയാണ്.
ഇവിടെ, എന്റെ ചിന്ത, ഒരു പക്ഷെ ഒരു വിവാഹത്തിലും, കമ്മിറ്റഡ് ആയിട്ടുള്ള, ഇൻവോൾവ്ഡ് ആയ ഒരു ബന്ധത്തിനും നമ്മുക്ക് പിരിയാൻ വ്യവസ്ഥകൾ ഉണ്ടാവട്ടെ. പരസ്പരം സംസാരിച്ചു തുറന്നു പറഞ്ഞു വേർപിരിയാൻ ഒരു ഡിവോഴ്സ് പോലെയുള്ള തീരുമാനങ്ങൾ അല്ലാതെ ഒരായിരം പ്രണയങ്ങൾ എന്നെ കാത്തിരിക്കുന്നു ഒരു പൂത്തോട്ടം മുഴുവൻ എനിക്ക് ഈ ഒരു പ്രിയ എഴുത്തുകാരൻ ഓർമിപ്പിച്ചത് പോലെ കാത്തിരിക്കുന്ന മനോഹര പ്രണയ വസന്തങ്ങളും ഏതെല്ലാം പുതിയ തലമുറയുടെ കാഴ്ചപ്പാടാണെങ്കിലും സ്നേഹം എന്ന ലഹരിയിൽ മുങ്ങിപ്പോയ ഒരു മനുഷ്യ മനസ്സിനും ഇതൊന്നും ബാധകം അല്ല.പറഞ്ഞു തീർക്കുന്നത്, വിവാഹം പോലെ തന്നെ ഉള്ള ഒരു ഏർപ്പാടായി പ്രണയ ബന്ധങ്ങളെ കാണുക. ഒരാളുടെ ജീവനും, അതിലുപരി ഹ്രദയവും, ആത്മാവും ഒരു പക്ഷെ ശരീരവും ഉൾപ്പെടുന്ന ഒരു അനിഷേധ്യ കൂട്ടായ്മ. വിവാഹത്തിനേക്കാൾ ആസക്തിയും, അഭിനിവേശവും ഉൾപ്പെടുന്ന മാനസിക ബന്ധവും. അതിനെ ചുമ്മാ, തോന്നുമ്പോൾ പേപ്പർ ഗ്ലാസ് പോലെ വലിച്ചെറിയാവുന്നോ, ചുമ്മാ അങ്ങ് തല്ലിപൊട്ടിക്കാവുന്നൊ ഓർക്കുന്ന ഒരാളും പ്രണയിക്കരുത്. ഒരു പക്ഷെ ഒരാളുടെ ജീവൻ പോലും ഇല്ലാതെ ആയേക്കാം എന്ന ശ്രദ്ധയോടെ മാത്രെമേ ബന്ധങ്ങൾ ഏർപ്പെടാവു. ഇനി വേണ്ടന്നു തോന്നിയാൽ, തീർച്ചയായും മറ്റേ ആളിനെ കൂടി അതിലേക്കു മാന്യമായി കൊണ്ടുവരാൻ ദയവായി ശ്രമിക്കു… കുപ്പിച്ചില്ലു പോലെ വലിച്ചെറിയാതെ.
മരിക്കുകയും, കൊല്ലുകയും ചെയ്യുന്ന തലങ്ങളിലേക്ക് സ്നേഹം വന്നു എങ്കിൽ, സ്വാർത്ഥതയും, ആത്മാർത്ഥത ഇല്ലായ്മയും, വഞ്ചനയും ഒകെ ഉൾപ്പെട്ടിട്ടുണ്ട്. മനുഷ്യ മനസ്സുകൾ ആയിരിക്കും ഈ ലോകത്തിലെ ഏറ്റവും നിഗൂഡം.
ഓരോ മനുഷ്യ ജീവിതങ്ങളും, വളരുന്നു വരുന്ന സാഹചര്യങ്ങളും, ജനറ്റിക് കോംപിനേൻറ്സും എങ്ങനെ പ്രത്യേകം ആയിരുന്നുവോ അത് പോലെ കോംപ്ലിക്കേറ്റഡ് ആണ് ഓരോരുത്തരുടേയും സ്നേഹം. അതിനു ഒരു പൊതുവായ ഒരു അളവുകോൽ ഇല്ല.അത് പോലെ തന്നെ, നമ്മുടെ സിനിമാറ്റിക് ലൈവ് സ്റ്റോറീസ് പോലെ, ഈ പ്രണയ ജോഡികൾ പോലെ
ആകുമ്പോഴേ പ്രണയത്തിൽ അങ്ങ് മുങ്ങി പോക്കലോക്കെ വെറും തോന്നലാണ്.
എത്ര പ്ലാൻഡ് ആണ് നമ്മുടെ ബ്രെയിൻ . എത്ര ഫീഡ്സ് ഉണ്ടാക്കി, ഉള്ള പോസിറ്റിവ് സ്ട്രീപ്റ്റസ് മുഴുവൻ സേവ് സേവ് ചെയ്താണ് ഒരാളിൽ പൂർണ സ്നേഹത്തിൽ ഒരാൾ എത്തുന്നത്. അത് ഒരു സുപ്രഭാതത്തിൽ ബ്രേക്ക് അപ്പ് ആകുവാന് പറയാൻ ഇതെന്താ വെള്ളരിക്കാപട്ടണമോ ! വെറും സാധാരണ കൗമാര അല്ലെങ്കിൽ ഒരു പാവം ചിന്ത ! തെറ്റാണോ ?
ബുദ്ധിജീവികൾക്ക് ഈ ചിന്തകൾ സമർപ്പിക്കുന്നില്ല. കാണാതെ പ്രണയിക്കുന്ന, ഒന്നും തിരിച്ചു ആഗ്രഹിക്കാത്ത, ലോകത്തിലെ എന്തിനെയും സ്നേഹിക്കുന്ന …… ആർക്കും വേണ്ടിയല്ല. പഞ്ച പാവങ്ങളെ മാത്രമാണ് ഇവിടെ സ്നേഹത്തോടെ ഓർക്കുന്നുള്ളു.
Article By,
Dr.Shemily.P.John
ഒബ്‌സെസ്സിവ് പ്രണയത്തിൽ നിന്ന് സ്വയം എങ്ങനെ രക്ഷപെടാം … അടുത്ത നമ്മുടെ വിശകലനും…