ബഹ്റൈൻ : കുറച്ചു തന്റേടവും, വിദ്യാഭ്യാസവും ഉള്ള എല്ലാ സ്ത്രീകളും വാശിയോടെ അതിലേറെ ആർജവത്തോടെ ഏതുർക്കുന്ന ഒരേ ഒരു സാമൂഹ്യ സമ്പ്രദായം ആണ് ‘സ്ത്രീധനം’.
ഈ പറയുന്ന എല്ലാവരും മാന്യമായി, അവർക്കു കിട്ടാവുന്ന പരമാവധി ആഭരണവും, കല്യാണ ചിലവും എല്ലാം മേടിച്ചവരും ആണ്. ഇവിടെ, എനിക്ക് ആയുഷ്കാലം ചിലവിനു തന്നു സംരക്ഷിക്കാൻ, സത്യം പറഞ്ഞാൽ എന്നെകാലും ഒരു കൂടിപ്പോയാൽ പത്തു വയസ്സിനു വ്യത്യാസം ഉള്ള ഒരു മനുഷ്യന് ആശ്രയിക്കാൻ എനിക്ക് തീർച്ചയായും ബുദ്ധിമുട്ടുണ്ട്.നമ്മുടെ നാട്ടിൽ, പഠിക്കുന്നുണ്ട് എല്ലാവരും, സ്വന്തമായി ഒരു വരുമാനം ഉള്ള സ്ത്രീകൾ, 50% ത്തിൽ താഴെ മാത്രമാണ്. ഇന്ത്യയിൽ മൊത്തത്തിൽ നോക്കിയാൽ 20%.കല്യാണം കഴിയുന്നതിന്റെ പിറ്റേന്ന് മുതൽ, ഒരു ത്രെഡിങ് ചെയ്യണം എങ്കിൽ കൈനീട്ടണം.ഇത് ഒരു കാര്യം.മറ്റൊന്ന്, ഇന്നത്തെ മിക്കവാറും വീടുകൾ nuclear കുടുംബങ്ങൾ ആണ്. എന്നെ പോലെ തന്നെ ഉള്ള, ഒരു പക്ഷെ എന്നെക്കാളും എല്ലാ അർത്ഥത്തിലും താഴെ ഉള്ള, എന്റെ സഹോദരന് വേണ്ടി മാത്രമാണ്, വീട്, സ്ഥലങ്ങൾ, വീട്ടിലുള്ള എല്ലാം, കൂടാതെ അവനും, ഭാര്യയ്ക്കും ഒട്ടും വേണ്ടാത്ത ഈ മാതാപിതാക്കളും.എന്നെ നോക്കാൻ വേണ്ടി ‘സ്ത്രീധനം’ കൊടുക്കണ്ട. ഞാൻ സ്വന്തം കാലിൽ അങ്ങ് നിന്നോളം. അത് പോലെ തന്നെ, എന്നെ പോലെ എന്റെ ‘അമ്മ പ്രസവിച്ച, വീട്ടിലെ ഒരു പണിയും ചെയ്തു സഹായിക്കാത്ത, ഉണ്ടായപ്പോൾ തന്നെ, കൈയിൽ കാപ്പി കിട്ടിക്കൊണ്ടിരിക്കുന്ന, ‘ആൺകുഞ്ഞു’ എന്ന ഈ പാർട്ടിക്ക്, എന്റെ വീടിന്റെ മുഴുവൻ അധികാരവും കൊടുക്കാൻ എനിക്ക് സമ്മതം അല്ല.മേരി റോയ് എന്ന, സാമൂഹ്യ പരിഷ്കർത്താവിനെയാണ് എനിക്ക് ബഹുമാനും, അവരിലെ മറ്റെല്ലാ പ്രത്യേകതകളെക്കാളും. നാളെ നമ്മുടെ കുഞ്ഞുങ്ങളെ ആരും അപമാനിക്കുവാനോ, പീഡിപ്പിക്കുവാനോ ഇടയാകരുത്. നമ്മുക്ക് അവരെ തുല്യമായി കാണാം. സ്വന്തം കാലിൽ നിൽക്കാം പ്രാപ്തരാക്കും, അത് പോലെ അവർക്കു തുല്യമായി നമ്മുടെ സ്നേഹം പോലെ തന്നെ കൊടുക്കുവാൻ കഴിയുന്നത് കൊടുക്കാം.എത്ര കുട്ടികളാണ്, ആശ്രയിക്കാൻ ആരും ഇല്ലന്ന് തോന്നിയിട്ട്, ആത്മഹത്യയിൽ ആശ്രയിച്ചത്. വിസ്മയയുടെ കരച്ചിൽ, നമ്മളെ അലട്ടുന്നത്, അച്ഛനോടുള്ള അവളുടെ അപേക്ഷ കേട്ടിട്ടാണ്.സാമ്പത്തിക സ്വാതന്ത്ര്യം ഉള്ള ഒരാളും ആതാഹത്യയിൽ അവസാനിക്കുന്നില്ല. അവര് ജീവിക്കും.ഒരു ജോലി, കുടുംബത്തിൽ നിന്നുള്ള തുല്യത.ഇവിടെയാണ് നമ്മൾ മാറേണ്ടത്. അല്ലാതെ വെല്ലോരേം പഴിചാരിയല്ല.
സ്ത്രീധനം കൊടുക്കണ്ട …പക്ഷെ….
By: Dr. Shemily. P. John