ഇന്ത്യയുടെ 77ആം സ്വാതന്ത്ര്യ ദിനാഘോഷത്തിൻറെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാനു കീഴിൽ സംഘടിപ്പിച്ച ചിത്രപ്രദർശനം ശ്രദ്ദേയമാകുന്നു

ഒമാൻ:ഗോബ്ര ലുലു ഹൈപ്പർമാർക്കറ്റിൽ സംഘടിപ്പിക്കുന്ന ”സെലബ്രേഷന്‍ ഓഫ് ഇന്ത്യ” യോടനുബന്ധിച്ച് ആണ് ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാനു കീഴിൽ ” രംഗേഴ്സ് ” എന്ന പേരിൽ ചിത്ര പ്രദർശനം സംഘടിപ്പിക്കുന്നത് .ഇന്ത്യക്കാരായ മുപ്പതോളം വനിതകൾ അക്രിലിക്, ജലച്ചായം എന്നിവയിൽ വരച്ച മുപ്പത് വിവിധ ചിത്രങ്ങളാണ് പ്രദർശനത്തിയി വച്ചിരിക്കുന്നത് .ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി അമിത് നാരംഗ്. ലുലു ഗ്രൂപ്പ് ഒമാന്‍, ശ്രീലങ്ക, ഇന്ത്യ ഡയറക്ടര്‍ ആനന്ദ് എ വി എന്നിവർ ചിത്ര പ്രദർശനം സന്ദർശിച്ചു .ചിത്രപ്രദർശനം കാണാനായി ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ചിത്രകല പ്രേമികളാണ് ലുലു ഹൈപ്പർമാർക്കറ്റിൽ എത്തിച്ചേരുന്നത് .ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വൈവിധ്യങ്ങളായ പരമ്പരാഗത കലാരൂപങ്ങളും, അവയുടെ ആശയങ്ങളുമാണ് ഈ മുപ്പതു വനിതകൾ നിറക്കൂട്ടുകളിലൂടെ ജനങ്ങളിലേക്കെത്തിക്കുന്നത്.