ഒമാൻ : ഒമാനിലെ ആതുരസേവനരംഗത്തു പത്തു വർഷം പൂർത്തിയാക്കിയ അൽ സലാമ പത്താം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അൽ സലാമ പോളിക്ലിനിക്കും മബേല കൈരളി കൂട്ടമായും സംയുക്തമായി ഒമാൻ ബ്ലഡ് ബാങ്കിൻ്റെ സഹകരണത്തോടെ അൽ സലാമ പോളിക്ലിനിക് മബേലയിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രക്തദാന ക്യാമ്പിൽ എഴുപതോളംപേർ രക്തദാതാക്കളായി… ചടങ്ങിൽ മെഡിക്കൽ ഡയറക്ടർ ഡോക്ടർ റഷിദ് അലി, ഹോസ്പിറ്റൽ ഡയറക്ടർ ഡോക്ടർ ടി ടി സിദിഖ് മങ്കട, സീനിയർ മാർക്കറ്റിംഗ് മാനേജർ നികേഷ് , മബേല കൈരളി കൂട്ടായ്മ അംഗങ്ങളായ സജീഷ്, സുജിത്ത്, ശശി , അൻസാർ .പ്രജിഷ ,സോന, അശ്വതി ,അനിൽ ,നവീൻ, റമിനാസ്, വിനോദ് എന്നിവരും പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്ത രക്തദാതാകയ്ക്കു 82 ഒമാനി റിയാലിൻ്റെ ഹെൽത്ത് പാക്കേജ് സൗജന്യമായി നൽകി കൂടാതെ, ഒരു വർഷത്തെ സൗജന്യ പരിശോധന കാർഡും ക്യാമ്പിൽ വിതരണം ചെയ്തു.