മസ്കറ്റ് : ഒമാനിലെ ചെറുകിട സംരംഭകൻ പാലക്കാട് ചെറുപ്പളശ്ശേരി സ്വദേശി മുഹമ്മദ് മുസ്തഫക്ക് അന്തർ ദേശീയ അംഗീകാരം . ഒമാനിലെ പ്രശസ്ത മാൻപവർ റിക്രൂട്ടിങ് ഏജൻസിയായ ” ഗൾഫ്ഷീൽഡിന്റെ ” മാനേജിങ് പാർട്നറും ഗൾഫ് ഫീൽഡ് ടൂറിസം ഇന്ത്യയുടെ നേജിംഗ് ഡയറക്ടറും ആണ് മുഹമ്മദ് മുസ്തഫ.ബഹ്‌റൈൻ ആസ്ഥനമായിപ്രവർത്തിക്കുന്ന ഏഷ്യൻ അറബ് ചേംബേഴ്‌സ് ആണ് ലോകത്തിലെ വിവിധ സംരംഭകർക്ക് ആയിഈ അവാർഡ് നൽകി വരുന്നത്. 950 നോമിനേഷനുകളിൽ നിന്നായി , അവസാന ഘട്ടത്തിൽ എത്തിയ 33 പേരിൽ നിന്നാണ് മുഹമ്മദ് ഈ അവാർഡിന് അർഹനായത്.ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലിൽ നടന്ന ചടങ്ങിൽ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ അംബാസഡർമാരും , നയതന്ത്ര
പ്രതിനിധികളുടേയും സാനിദ്ധ്യത്തിലായിരുന്ന് ഈ ഉപഹാരം.
മികച്ച റിക്രൂട്ടിങ് സ്ഥാപനത്തിനുള്ള ബഹുമതിയാണ് ഗൾഫ് ഷീൽഡ് കരസ്ഥമാക്കിയത്. പതിറ്റാണ്ടുകൾ ആയി ഈ രംഗത്തു പ്രവർത്തിക്കുന്ന തങ്ങൾക്കു ഉദ്യോഗാർഥികളുടെ വിശ്വാസ്യതയാണ് തുണയായത് എന്നും. ഈ
രംഗത്തു എങ്ങിനെ സത്യസന്ധമായും,കാര്യക്ഷമമായും പ്രവർത്തിക്കാൻ കഴിയുമെന്നും ഈ
രംഗത്തു തെളിയിച്ചിട്ടുണ്ട് എന്നും മുഹമ്മ്ദ് മുസ്തഫ പറഞ്ഞു.
വിദേശരാജ്യങ്ങളിലെക്കുള്ള നിയമനങ്ങളിൽ തട്ടിപ്പിന്റെയും,വഞ്ചനയുടെയും കഥകൾ
സ്ഥിരമായി വരുന്ന ഈ കാലത്തു ഈ രംഗത്തു എങ്ങിനെ സത്യസന്ധമായി പ്രവർത്തിക്കാം എന്ന്
തെളിയിച്ചവർ ആണ് ഗൾഫ് ഷീൽഡ്. പലപ്പോഴും നിയമനങ്ങൾ തടസ്സപ്പെട്ട സമയത്തു
കാര്യക്ഷമമായ ഇടപെടലുകളിലൂടെ നിയമന തടസ്സങ്ങൾ നീക്കി വിദേശത്തു ഒട്ടനവധി
പേർക്ക് തൊഴിൽ വാങ്ങി കൊടുക്കാൻ ഈ ഏജൻസിക്കു സാധിച്ചിട്ടുണ്ട് .
മസ്കറ്റിലും,പാലക്കട് ചെറുപ്പുളശേരിയിലും,മുംബൈയിലും ഈ സ്ഥാപനം
പ്രവർത്തിക്കുന്നു. അതെ സമയം കഴിഞ്ഞ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന്
ഗൾഫിലേക്ക് വരുന്ന ഉദ്യോഗാർഥികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു വരുന്നു എന്നും,
ഏറെ പരിജ്ഞാനം ആവശ്യമായ ഉയർന്ന തസ്തികകളിൽ ഉള്ള നിയമനങ്ങളിൽ മാത്രമേ
വിദേശികൾക്ക് പ്രതീക്ഷ ഉള്ളൂ എന്നും മുസ്തഫ അഭിപ്രായപ്പെട്ടു. അതെ സമയം ഇന്നും
വിദേശ രാജ്യങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രത്യേകിച്ച് ആരോഗ്യമേഖലയിൽ അവസരങ്ങൾ ഏറെയുണ്ടന്നും മുഹമ്മ്ദ് മുസ്തഫ അഭിപ്രായപ്പെട്ടു.ആദ്യകാലങ്ങളിൽ ഇന്ത്യയിൽ നിന്ന് എത്തിയ ഡോക്ടർമാരുടെയും നഴ്സുമാരുടെയും അതിൽ തന്നെ മലയാളി ഡോക്ടർമാരും നഴ്സുമാരും ചെയ്ത സേവനങ്ങളിൽ ഏറെ ചാരിതാർത്ഥ്യമുണ്ടെന്ന് ഹമ്മദ് മുസ്തഫ പറഞ്ഞു.