സ്പോൺസറുടെ അക്കൗണ്ടിൽ നിന്ന് പണം മോഷ്ടിച്ചതിന് ഏഷ്യൻ യുവതിയെ അറസ്റ്റ് ചെയ്തു

ബഹ്‌റൈൻ : ഇലക്ട്രോണിക് ആപ്ലിക്കേഷനുകളിലൊന്ന് ഉപയോഗിച്ച്, സ്പോൺസറുടെ അക്കൗണ്ടിൽ നിന്ന് 25,000 ദിനാറിലധികം പണം മോഷ്ടിച്ചതിന് വടക്കൻ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിന് ഒരു ഏഷ്യൻ യുവതിയെ (30 വയസ്സ്) അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രായമായ സ്പോസറുടെ അവസരം മുതലെടുത്താണ് തട്ടിപ്പുനടത്താൻ യുവതിയെ പ്രേരണയായത് .സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് ലഭിച്ചതിനുശേഷം, ഡയറക്ടറേറ്റിന്റെ പോലീസ് ഉടൻ തന്നെ നടപടിക്രമങ്ങൾ ആരംഭിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിയുകയും ചെയ്തുവെന്ന് വടക്കൻ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് വ്യക്തമാക്കി . കേസ് പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിനായി നിർദ്ദിഷ്ട നിയമ നടപടിക്രമങ്ങൾ സ്വീകരിച്ചുവരികയാണെന്ന്  അധികൃതർ പറഞ്ഞു.