നിരോധിത സിഗരറ്റുകളുമായി ഏഷ്യൻവംശജൻ അറസ്റ്റിൽ

ഒമാൻ : ഒമാനിലെ ബർക്കയിൽ (4,000) കാർട്ടൺ നിരോധിത സിഗരറ്റുകളുമായി ഒരു ഏഷ്യക്കാരനെ അറസ്റ്റ് ചെയ്തു.നിയന്ത്രിതവും നിരോധിതവുമായ സിഗരറ്റുകൾ കൈവശം വയ്ക്കുകയും സൂക്ഷിക്കുകയും ചെയ്ത ഒരു ഏഷ്യക്കാരനെ കംപ്ലയൻസ് ആൻഡ് റിസ്ക് അസസ്മെൻ്റ് ഡിപ്പാർട്ട്മെൻ്റ് അറസ്റ്റ് ചെയ്തു. ബർക്കയിലെ വിലായത്തിലെ അദ്ദേഹത്തിൻ്റെ വസതി റെയ്ഡ് ചെയ്യുകയും (4,000) കാർട്ടൺ സിഗരറ്റുകൾ പിടികൂടുകയും ചെയ്തു. ഇതിനാവശ്യമായ നിയമനടപടികൾ ഇപ്പോൾ സ്വീകരിച്ചുവരികയാണ്.