ആസിഫ്ന്റെ തൃശ്ശിവപേരൂർ ക്ലിപ്‍തം

Asif_Ali_380x200ആസിഫ് അലി നായകനാകുന്ന പുതിയ സിനിമയാണ് ‘തൃശ്ശിവപേരൂർ ക്ലിപ്തം’. രതീഷ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പി എസ് റഫീഖ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിന്റെ പ്രമോഷൻ പോസ്റ്റർ പുറത്തിറങ്ങി . ചെമ്പൻ വിനോദ്, ബാബുരാജ്, ടിനി ടോം, ഇർഷാദ്, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
റഫീഖ് അഹമ്മദ്, പിഎസ് റഫീഖ് എന്നിവരുടെ വരികൾക്ക് ബിജിപാലാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. തൃശ്ശിവപേരൂർ ക്ലിപ്തം എന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് സ്വരൂപ് ഫിലിപ്പാണ്.
ലോഹിതദാസ്, ജീത്തു ജോസഫ്, രഞ്ജിത് ശങ്കർ, ലിജോ ജോസ് പെല്ലിശേരി, കമൽ എന്നീ പ്രമുഖരോടൊപ്പം സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുള്ള അനുഭവ സമ്പത്തുമായാണ് രതീഷ് തൃശ്ശിവപേരൂർ ക്ലിപ്തം എന്ന ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്.