യുഎഇ: ആസ്റ്റര്‍ ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

Aster Guardians Logo

ദുബായ്: ആസ്റ്റര്‍ ഗ്ലോബല്‍ നഴ്സിങ്അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ആസ്റ്റര്‍ ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡിന് (nursing award)രണ്ട് കോടിയോളം രൂപ (2,50,000 ഡോളര്‍) യാണ് സമ്മാനത്തുക. റജിസ്റ്റേര്‍ഡ് നഴ്‌സുമാര്‍ക്ക് അവരുടെ ജോലിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന നോമിനേഷനുകള്‍ വെബ് സൈറ്റില്‍ നേരിട്ട് സമര്‍പ്പിച്ച് അവാര്‍ഡിന് അപേക്ഷിക്കാം. നവംബര്‍ 30-നകം ww.asterguardians.com ലൂടെ അപേക്ഷ സമര്‍പ്പിക്കണം. ആദ്യ പതിപ്പില്‍ 250,000 യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള അവാര്‍ഡ് കെനിയയില്‍ നിന്നുള്ള അന്ന ഖബാലെ ദുബയ്ക്കായിരുന്നു ലഭിച്ചത്.
184 രാജ്യങ്ങളില്‍ നിന്നായി 24,000 അപേക്ഷകള്‍ വന്ന ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ് അവാര്‍ഡിന്റെ ആദ്യ പതിപ്പ് വന്‍ വിജയമായിരുന്നുവെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.