മസ്‌കത്ത് |: ഗുബ്രയിലെ ആസ്റ്റർ റോയൽ അൽ റഫ ഹോസ്പിറ്റലിൽ ഗ്യാസ്‌ട്രോ എന്ററോളജി, ഹെപ്പറ്റോളജി, തെറപ്പ്യൂട്ടിക് എൻഡോസ്‌കോപ്പി എന്നീ വിഭാഗങ്ങളിൽ ആസ്റ്റർ സെന്റർ ഓഫ് എക്‌സലൻസ് (സി ഒ ഇ) ആരംഭിച്ചു. 25,750 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന, 175 കിടക്കകളുള്ള മൾട്ടി സ്‌പെഷ്യാലിറ്റി ടേർഷ്യറി കെയർ ഹോസ്പിറ്റൽ ഒമാനിലെ അഞ്ച് ദശലക്ഷം ജനങ്ങൾക്ക് സേവനമെത്തിക്കുന്നതാണ്.സീനിയർ കൺസൾട്ടന്റുമാരായ ഡോ. ആഷിക് സൈനു മൊഹിയുദീൻ, ഡോ. ഹിഷാം അൽ ദഹാബ് എന്നിവരാണ് ആസ്റ്റർ സി ഒ ഇയെ നയിക്കുന്നത്. ഇരുവരും ക്ലിനിക്കൽ വൈദഗ്ധ്യത്തിനും ഗ്യാസ്‌ട്രോ എൻട്രോളജി മേഖലയിലെ അതുല്ല്യമായ സംഭാവനകൾക്കും പേരുകേട്ടവരാണ്. ഗാസ്‌ട്രോഎന്ററോളജിയിൽ വിപുലമായ അന്താരാഷ്ട്ര പരിശീലനവും അംഗീകാരവും നേടിയിട്ടുള്ള ഡോ. ആഷിക് സൈനു, യുകെയിലെ പ്രശസ്തമായ സ്ഥാപനങ്ങളിൽ നിന്ന് അഡ്വാൻസ്ഡ് എൻഡോസ്‌കോപ്പിയിൽ ഫെലോഷിപ്പും നേടിയിട്ടുണ്ട്. അതേസമയം, അയർലൻഡിലും കാനഡയിലും പരിശീലനം നേടിയ ഡോ. ഹിഷാം അൽ ദഹാബ്, എം ബി ബി എസ്, എം ആർ സി പി, എഫ് എസി പി എന്നിവയിൽ ബിരുദവും, മക്ഗിൽ സർവകലാശാലയിൽ നിന്ന് അഡ്വാൻസ്ഡ് എൻഡോസ്‌കോപ്പിയിൽ ഫെല്ലോഷിപ്പും നേടിയിട്ടുണ്ട്.
കഴിഞ്ഞ ദശകത്തിൽ, ആസ്റ്റർ സെന്റർ ഓഫ് എക്‌സലൻസ് ഇൻ ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനൽ ഡിസീസസ് 20,000 അപ്പർ എൻഡോസ്‌കോപ്പികൾ, 15,000 ലോവർ എൻഡോസ്‌കോപ്പികൾ, 2,000 ഇ ആർ സി പി നടപടിക്രമങ്ങൾ, 2,000 ഗ്യാസ്ട്രിക് ബലൂണുകൾ, എന്നിവ കൂടാതെ മറ്റ് വിവിധ ചികിത്സാ ഇടപെടലുകളും നടത്തിയിട്ടുണ്ട്.സി ഒ ഇയിൽ ഒരു സമർപ്പിത ജി ഐ മോട്ടിലിറ്റി ലാബുണ്ട്. ഇതിലൂടെ ഒമാനിലെ ജനങ്ങൾക്ക് ആഴ്ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും ജി ഐ ബ്ലീഡ് സേവനങ്ങൾ നൽകുന്നതും ശ്രദ്ധേയമാണ്.ആഗോളതലത്തിൽ പ്രശസ്തനായ ചികിത്സാ എൻഡോസ്‌കോപ്പിസ്റ്റ് ഡോ. അമോൽ ബപ്പായേയുടെ നേതൃത്വത്തിൽ പി ഒ ഇ എം, ഇ എഫ് ടി ആർ, ഇ എസ് ഡി, എസ് ടി ഇ ആർ തുടങ്ങിയ നൂതന നടപടിക്രമങ്ങൾ ഉൾക്കൊള്ളുന്ന തേർഡ് സ്‌പേസ് എൻഡോസ്‌കോപ്പി സേവനങ്ങൾ ആസ്റ്റർ സി ഒ ഇ അവതരിപ്പിക്കുന്നു. ജി സി സി മേഖലയിൽ അധികം ലഭ്യമാകാത്ത തേർഡ് സ്‌പേസ് എൻഡോസ്‌കോപ്പി സേവനങ്ങൾ ഒമാനിൽ ആരംഭിച്ചത് ഒരു സുപ്രധാന നേട്ടമാണെന്ന് ഡോ. ആഷിക് സൈനു മൊഹിയുദീൻ പറഞ്ഞു. ആഗോള തലത്തിൽ അംഗീകരിക്കപ്പെട്ട തേർഡ് സ്‌പേസ് എൻഡോസ്‌കോപ്പിസ്റ്റായ ഡോ. അമോൽ ബാപ്പേയെയുമായുള്ള ഞങ്ങളുടെ സഹകരണത്തിലൂടെ ഈ വിപുലമായ നടപടിക്രമങ്ങൾ പ്രാദേശികമായി മാത്രമല്ല, ജി സി സിയിലുടനീളം ലഭ്യമാക്കുവാനും ഞങ്ങൾക്ക് സാധിക്കുന്നുവെന്നും ഡോ. ആഷിക് സൈനു മൊഹിയുദീൻ കൂട്ടിച്ചേര്‍ത്തു.ഒമാനിൽ തേർഡ് സ്‌പേസ് എൻഡോസ്‌കോപ്പി സേവനങ്ങൾ ആരംഭിക്കുന്നതിലൂടെ ഈ രംഗത്തെ ആവശ്യകതകൾ നിറവേറ്റുന്നതിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനും, ജി സി സിയിലെ ഏറ്റവും അപായ സാധ്യതകൾ കുറഞ്ഞ ചികിത്സാ നടപടിക്രമങ്ങൾ പ്രാവർത്തികമാക്കാനും സാധിക്കുന്നതായി ഡോ. ഹിഷാം അൽ ദഹാബ് പറഞ്ഞു.ആരോഗ്യരംഗത്തെ മുന്നേറ്റത്തിനുള്ള സ്ഥാപനത്തിന്റെ പ്രതിജ്ഞാബദ്ധതയെ ഊട്ടിയുറപ്പിക്കുന്നതാണ് ആസ്റ്റർ സെന്റർ ഓഫ് എക്‌സലൻസ് ഇൻ ഗ്യാസ്‌ട്രോഎന്റോളജി, ഹെപ്പറ്റോളജി, തെറാപ്പിക് എൻഡോസ്‌കോപ്പി എന്നിവയുടെ ലോഞ്ചിംഗെന്ന് ആസ്റ്റർ ഹോസ്പിറ്റൽസ് ആന്റ് ക്ലിനിക്ക്‌സിന്റെ, ഒമാനിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശൈലേഷ് ഗുണ്ടു പറഞ്ഞു.