ഒമാൻ : ഒമാന്റെ ആരോഗ്യ ആസൂത്രണ മന്ത്രാലയം അണ്ടർ സെക്രട്ടറി ഹിസ് എക്സലൻസി ഡോ. അഹമ്മദ് സലിം സെയ്ഫ് അൽ മന്ദാരി പുതിയ യൂണിറ്റുകളുടെ ഉദ്ഘാടനം നിർവഹിച്ചു. ഇതോടെ ഒമാന്റെ സ്വകാര്യ മേഘലയിൽ സ്ട്രോക്ക് യൂണിറ്റ് പ്രവർത്തിപ്പിക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ച ആദ്യത്തെ സ്വകാര്യ ആശുപത്രിയായിരിക്കുകയാണ് ആസ്റ്റർ റോയൽ അൽ റഫ ആശുപത്രി… സ്ട്രോക്കുമായി ബന്ധപ്പെട്ടുള്ള കാർഡിയോ & ഇൻ്റർവെൻഷണൽ കാർഡിയോളജി, ന്യൂറോളജി, ഇൻ്റർവെൻഷണൽ തുടങ്ങിയ എല്ലാ ഡിപ്പാർട്ട്‌മെൻ്റുകളുമായും തടസ്സമില്ലാത്ത ഏകോപനം ഉറപ്പാക്കിക്കൊണ്ട്, ദ്രുതഗതിയിലുള്ള വിലയിരുത്തൽ, സ്ഥിരത, ജീവൻ രക്ഷിക്കൽ ഇടപെടലുകൾ എന്നിവയ്‌ക്കൊപ്പം വിപുലമായ അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ആസ്റ്റർ അർജൻ്റ് കെയർ 24×7 പ്രോഗ്രാം എവിടെ സ്ട്രോക്കിന് മാത്രമായി സജ്ജീകരിച്ചിരിച്ചിട്ടുണ്ട് … ഒമാനിലെ പ്രശസ്ത വാസ്‌കുലർ ന്യൂറോളജിസ്റ്റും ന്യൂറോ എൻഡോവാസ്‌കുലർ സർജനുമായ ഡോ. അലി അൽ ബലൂഷിയാണ് ഈ യൂണിറ്റുകൾക്ക് നേതൃത്വം നൽകുന്നത്. വരും നാളുകളിൽ നൂതന സൗകര്യങ്ങളോടെ ഒമാന്റെ പല ഭാഗങ്ങളിലും ഇത്തരം പ്രാദേശിക ആരോഗ്യ സേവനങ്ങൾ ഗണ്യമായി വർദ്ധിപ്പിക്കാൻ സാധിക്കുമെന്നു ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഗ്രൂപ്പ് മിഡിൽ ഈസ്റ്റ് സി ഇ ഒ ഡോ. ഷെർബാസ് ബിച്ചു, ന്യൂറോളജിസ്റ്റും ന്യൂറോ എൻഡോവാസ്കുലർ സർജനും ആയ ഡോ. അലി അൽ ബലൂഷി, ഒമാൻ സി ഇ ഒ ശൈലേഷ് ഗുണ്ടു എന്നിവർ തുടർന്ന് നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു ..