ഒമാനിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ Great Place to work certified ആയി അംഗീകരിക്കപ്പെട്ടു

മസ്കറ്റ് :ജിസിസിയിലെ ഏറ്റവും വലിയ സംയോജിത ആരോഗ്യ പരിചരണ സേവന ദാതാക്കളിലൊന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ മിഡില്‍ ഈസ്റ്റില്‍, സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍, യുഎഇ, സൗദി അറേബ്യ, ഖത്തര്‍ എന്നിവ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ 'ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക്' ആയി അംഗീകരിക്കപ്പെട്ടു.ജീവനക്കാര്‍ക്ക് അവര്‍ വിലമതിക്കപ്പെടുന്നുവെന്നും, ശാക്തീകരിക്കപ്പെടുന്നുവെന്നും, സ്ഥാപനത്തിന്റെ ദൗത്യത്തില്‍ സംഭാവന ചെയ്യുന്നതില്‍ അഭിമാനം തോന്നുന്നുവെന്നും അനുഭവപ്പെടുന്ന ഒരു ജോലി സ്ഥല സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനുള്ള ആസ്റ്ററിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ അംഗീകാരം,ഉത്സാഹം, അനുകമ്പ, സമഗ്രത, ശ്രേഷ്ഠത, ഐക്യം, ബഹുമാനം എന്നീ അടിസ്ഥാന മൂല്യങ്ങളാല്‍ നയിക്കപ്പെടുന്ന ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ അതിന്റെ വിജയ ഘടകത്തിന്റ ഹൃദയഭാഗത്താണ് സ്ഥാപനത്തിലെ ജീവനക്കാരെ പ്രതിഷ്ഠിക്കുന്നത്. 'വീ വില്‍ ട്രീറ്റ് യു വെല്‍' എന്ന ബ്രാന്‍ഡ് വാഗ്ദാനത്തോടുളള ആസ്റ്ററിന്റെ പ്രതിബദ്ധത രോഗികള്‍ക്കൊപ്പം സ്ഥാപനത്തിലെ ജീവനക്കാരെയും ഉള്‍ക്കൊള്ളുന്നതാണ്. ജീവനക്കാരുടെ നേട്ടങ്ങള്‍ തിരിച്ചറിഞ്ഞ്, നൈപുണ്യ വികസന അവസരങ്ങളില്‍ നിക്ഷേപം നടത്തി, തുറന്ന ആശയവിനിമയം വളര്‍ത്തിയെടുത്തതിലൂടെ, എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും പിന്തുണ നല്‍കുന്നതുമായ അന്തരീക്ഷവും, ജീവനക്കാര്‍ അഭിവൃദ്ധി പ്രാപിക്കുന്ന സാഹചര്യവും ആസ്റ്റര്‍ വളര്‍ത്തിയെടുത്തു. എല്ലാവരെയും കേള്‍ക്കാന്‍ സന്നദ്ധമാവുന്ന സഥാപനത്തിന്റെ സമീപനം, നയങ്ങള്‍ രൂപപ്പെടുത്തുന്നതിനും തൊഴില്‍ അന്തരീക്ഷം തുടര്‍ച്ചയായി മെച്ചപ്പെടുത്തുന്നതിനും ജീവനക്കാരില്‍ നിന്നുള്ള പ്രതികരണങ്ങളെ ഉപയോഗപ്പെടുത്തുന്നു. ഈ മാതൃകാപരമായ ഉദ്യമങ്ങളിലൂടെ, മികച്ച പരിചരണം നല്‍കാന്‍ ജീവനക്കാരെ പ്രാപ്തരാക്കുന്ന ഒരു ജോലിസ്ഥലത്തെ പരിപോഷിപ്പിക്കുന്നതിനുള്ള സമര്‍പ്പണത്തില്‍ ആസ്റ്റര്‍ ഉറച്ചുനില്‍ക്കുന്നു.
‘Great Place To Work Certification’ലഭിച്ചതിൽ സന്തോഷം പങ്കുവെക്കുന്ന മസ്‌കറ്റിലെ ജീവനക്കാർ

ജിസിസിയിലുടനീളം ആസ്റ്ററിന് 15,000ലധികം ജീവനക്കാരാണുള്ളത്. ഇത് ഈ രംഗത്തെ ജിസിസിയിലെ ഏറ്റവും ബ്രഹത്തായ ജീവനക്കാരുടെ എണ്ണമാണ്. ആസ്റ്ററിന്റെ മൊത്തം ജീവനക്കാരില്‍ 76 ശതമനാവും സ്ഥാപനത്തെ ജോലി ചെയ്യാനുള്ള മികച്ച സ്ഥലമായി വിലയിരുത്തി. ഈ സ്ഥിതിവിവരക്കണക്ക് കഴിഞ്ഞ 38 വര്‍ഷമായി കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിന്റെ ശക്തമായ ബോധവും എല്ലാവരേയും ഉള്‍ക്കൊള്ളുകയും, പരിപോഷിപ്പിക്കുകയും ചെയ്യുന്ന അന്തരീക്ഷവും വ്യക്തമാക്കുന്നു. ഒമാനില്‍ 3 ഹോസ്പിറ്റലുകള്‍, 5 ക്ലിനിക്കുകള്‍, 5 ഫാര്‍മസികള്‍ എന്നിവയാണ് ആസറ്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്… ‘ഞങ്ങളുടെ ജീവനക്കാരാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി, ഈ അംഗീകാരം ഞങ്ങള്‍ വര്‍ഷങ്ങളായി വളര്‍ത്തിയെടുത്തതും എല്ലാ ദിവസവും പരിപോഷിപ്പിക്കാന്‍ ശ്രമിക്കുന്നതുമായ സംസ്‌കാരത്തെ വ്യക്തമാക്കുന്നുവെന്ന്, അംഗീകാരത്തെക്കുറിച്ച് പ്രതികരിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ മാനേജിങ്ങ് ഡയറക്ടറും, ഗ്രൂപ്പ് സിഇഒയുമായ അലീഷ മൂപ്പന്‍ പറഞ്ഞു. ആസ്റ്ററില്‍ ഓരോ ജീവനക്കാരനെയും വിലമതിക്കുകയും, പ്രചോദിപ്പിക്കുകയും, പിന്തുണക്കുകയും ചെയ്യുന്ന ഒരു ജോലി സ്ഥലം സൃഷ്ടിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. അവരുടെ വളര്‍ച്ച സ്ഥാപനത്തിന്റെ വലിയ ദൗത്യവുമായി ചേര്‍ന്നുപോകുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതായും അലീഷ മൂപ്പന്‍ വ്യക്തമാക്കി… ‘Great Place To Work Certification എന്നത് ഒരു ജീവനക്കാരുടെ അനുഭവത്തില്‍ നിരന്തരം, സമര്‍പ്പണം ആവശ്യപ്പെടുന്നതും ഏറെ ആഗ്രഹിക്കപ്പെടുന്നതുമായ നേട്ടമാണെന്ന് Great Place To Work-ലെ Global Recognition വൈസ് പ്രസിഡന്റ് സാറാ ലൂയിസ് കുളിന്‍ പറഞ്ഞു. സ്ഥാപനത്തിന്റെ സംസ്‌കാരത്തെക്കുറിച്ചുള്ള ജീവനക്കാരുടെ തല്‍സമയ പ്രതികരണങ്ങള്‍ വിലയിരുത്തി ലഭ്യമാക്കുന്ന ഏക ഓദ്യോഗിക അംഗീകാരമാണ് ഈ സര്‍ട്ടിഫിക്കേഷന്‍. ‘ഈ അംഗീകാരം വിജയകരമായി നേടിയെടുത്തതിലൂടെ, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, ജീവനക്കാര്‍ക്ക് മികച്ച ജോലിസ്ഥല അന്തരീക്ഷം നല്‍കുന്ന ഏറ്റവും മികച്ച കമ്പനികളില്‍ ഒന്നായി തിളങ്ങി നില്‍ക്കുകയാണെന്നും അവര്‍ വ്യക്തമാക്കി… ഒമാനില്‍ മാത്രം 11,100-ലധികം ജീവനക്കാരുള്ള ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, എല്ലാവര്‍ക്കും അനായാസം പ്രാപ്യമാകുന്ന ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യ സംരക്ഷണം നല്‍കുകയെന്ന ദൗത്യം ഉള്‍ക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. ഒമാന്‍ പൗരന്മാര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ വിപുലീകരിക്കാനും നേതൃത്വ വികസന സംരംഭങ്ങള്‍ നടപ്പിലാക്കാനും ആരോഗ്യകരമായ ഭാവിക്കായുള്ള സൂല്‍ത്താനേറ്റിന്റെ കാഴ്ചപ്പാടുമായി യോജിപ്പിച്ച പ്രാദേശിക ആരോഗ്യ ക്യാംപെയ്്നുകളെ പിന്തുണയ്ക്കാനും സ്ഥാപനം ലക്ഷ്യമിടുന്നു.