അബുദാബി: ഒക്ടോബര്‍ 20ന് അബുദാബിയില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെട്ട മൂന്ന് ഈജിപ്ത്യന്‍ ഫുട്ബോള്‍ ക്ലബ് താരങ്ങള്‍ക്ക് യുഎഇ പ്രസിഡന്‍റ് ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ മാപ്പ് നല്‍കിയതായി അധികൃതർ അറിയിച്ചു . യുഎഇയെയും ഈജിപ്തിനെയും യോജിപ്പിക്കുന്ന സാഹോദര്യ ബന്ധത്തിന്‍റെ അടിസ്ഥാനത്തിലാണ് ശിക്ഷിക്കപ്പെട്ടവര്‍ക്ക് മാപ്പ് നല്‍കാനുള്ള തീരുമാനമെന്നും ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.
കഴിഞ്ഞ ഒക്ടോബര്‍ 20 ഞായറാഴ്ച ഈജിപ്ഷ്യന്‍ സൂപ്പര്‍ കപ്പ് സെമിഫൈനലില്‍ പിരമിഡ്‌സ് ക്ലബിനെതിരായ മത്സരത്തിനിടെ ഉണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് സ്റ്റേഡിയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഫുട്ബോള്‍ മത്സരം കാണാന്‍ എത്തിയ ആരാധകരെ കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു കേസ്.ഈജിപ്ഷ്യന്‍ ഫുട്ബോള്‍ ക്ലബ്ബായ സമാലെക്കിന്റെ മൂന്ന് കളിക്കാരെ അബുദാബി ക്രിമിനല്‍ കോടതി ഒരു മാസം തടവിനും രണ്ടു ലക്ഷം ദിര്‍ഹം വീതം പിഴയ്ക്കും ശിക്ഷിച്ചത്.