ബഹ്റൈൻ: കഴിഞ്ഞ പതിനേഴു വർഷമായി ബഹ്റൈൻ എന്ന പവിഴമണ്ണിൽ പ്രവർത്തിക്കുന്ന അടൂർ നിവാസികളുടെ സൗഹൃദയ കൂട്ടായ്മയായ “ഫ്രണ്ട്സ് ഓഫ് അടൂർ” ഓണാഘോഷം നടത്തി..
അംഗങ്ങളുടെ നിറഞ്ഞ സാന്നിദ്ധ്യത്തിൽ സെപ്റ്റംബർ 30 തീയതി വെള്ളിയാഴ്ച സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് പാർട്ടി ഹാളിൽ വച്ച് നടത്തിയ അടൂരിന്റെ ഓണ സംഗമത്തിൽ അത്തപൂക്കളം, മാവേലി തമ്പുരാനോടൊത്തുള്ള ഘോഷയാത്ര, കുട്ടികളുടെയും മുതിർന്നവരുടേയും വിവിധയിനം കലാ കായിക മത്സരങ്ങൾ, മിന്നൽ ബീറ്റ്സ് നാടൻ കലാസംഘത്തിന്റെ ഗാനവിരുന്ന്, ഓണസദ്യ എന്നിവ ക്രമിച്ചിരുന്നു…
പ്രസിഡന്റ് ശ്രീ. അനു കെ വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീ. ബിജു. കെ മത്തായി ഏവരെയും സ്വാഗതം ചെയ്തു.
ലോക കേരള സഭാ അംഗവും അസോസിയേഷൻ പ്രഥമ പ്രെസിഡന്റും ആയിരുന്ന ശ്രീ രാജു കല്ലുംപുറം യോഗം ഉൽഘാടനം ചെയ്തു. ശ്രീ. ബിനുരാജ് തരകൻ, ശ്രീ സന്തോഷ് തങ്കച്ചൻ, ശ്രീ അസീസ് ഏഴംകുളം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു…
പ്രസ്തുത പ്രോഗ്രാമുകളിൽ വന്നു ചേർന്ന ഏവരോടുമുള്ള നന്ദി ശ്രീ. സുമേഷ് അലക്സാണ്ടർ അറിയിച്ചു.