ഓറ അർട്സ് സെന്ററിന് മനാമ ക്യാപ്പിറ്റൽ ഗവർണ്ണറേറ്റിന്റെ ആദരവ്

മനാമ: ബഹ്‌റൈനിൽ ഏറ്റവും കൂടുതൽ വിവിധ രാജ്യക്കാരായ കുട്ടികൾ വിവിധകലകൾ അഭ്യസിക്കുന്ന കേന്ദ്രം എന്ന നിലയിൽ ഓറ അർട്സ് സെന്ററിന് മനാമ ക്യാപ്പിറ്റൽ ഗവർണ്ണറേറ്റിന്റെ ആദരവ്.
ക്യാപ്പിറ്റൽ ഗവർണ്ണറേറ്റിലെ ഇൻഫർമേഷൻ ഫോളോപ്പ് ഡയറക്ടർ യുസഫ് ലോറി,മറ്റ് വിവിധ രാജ്യങ്ങളുടെ എംബസി അധികൃതർ തുടങ്ങിയവർ ഓറ ആർട്ട്‌ സെന്ററിൽ നേരിട്ടെത്തിയാണ് ആശംസകൾ നേർന്നത്. കഴിഞ്ഞ ദിവസം ക്യാപ്പിറ്റൽ ഗവർണ്ണറേറ്റിന്റെ നിർദ്ദേശപ്രകാരം ബഹ്‌റൈൻ പോലീസ് വിഭാഗത്തിന്റെ വിവിധ മേഖലകളിലെ ഓഫിസർമാർ ഓറ അർട്സ് സെന്ററിലെത്തി കുട്ടികൾ അറിഞ്ഞിരിക്കേണ്ടതായ കാര്യങ്ങളെ കുറിച്ച് സെമിനാർ നടത്തിയിരുന്നു.ബഹ്‌റൈനിൽ ഏറ്റവും കൂടുതൽ വിവിധ രാജ്യക്കാർ കലകൾ അഭ്യസിക്കുന്നത് ഓറ അർട്സ് സെന്ററിലാണെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ക്ലാസുകൾ നൽകാനായി ബഹ്‌റൈൻ ഗവണ്മെന്റ് അധികൃതർ ഓറയിൽ നേരിട്ടത്തിയത്.
ക്യാപ്പിറ്റൽ ഗവർണ്ണറേറ്റ് ഇൻഫർമേഷൻഡയറക്ടർ യൂസഫ് ലോറിക്കൊപ്പം വിവിധ എംബസി അധികൃതർ ബഹ്‌റൈനിലെ സാമൂഹികപ്രവർത്തകരായ ചെമ്പൻ ജലാൽ,മോനിഒടിക്കണ്ടത്തിൽ,ബഹ്‌റൈനിലെ മാധ്യമപ്രവർത്തകർ തുടങ്ങിയവർ ഉണ്ടായിരുന്നു. ഓറ അർട്സ് ചെയർമാൻ മനോജ്‌മയ്യന്നൂർ,ഡയരക്ടർമാരായ വൈഷ്ണവ് ദത്ത്, വൈഭവ് ദത്ത്, സ്മിത മയ്യന്നൂർ തുടങ്ങിയവരുടെ നീതൃത്വത്തിൽ അർജുൻ കെ ടി കെ,സുന്ദർ ബിസ്വകർമ്മ,ശ്രീവിബ ഹെഗ്‌ഡെ,ഇർഫാൻ ഓറസ്റ്റുഡിയോ,ബിസ്വജിത്,ഇർഫാനകെഐ ,സ്റ്റെനിൻ,വിഷ്ണുഅബി,മുഹമ്മദ്‌സെയ്ദ്,ക്രിസ്,ആൻസി ഡാനിയൽ,പ്രകാശ് യോഗ,സണ്ണിഅസർ തുടങ്ങിയവർ പരിപാടികൾ നിയന്ദ്രിച്ചു.