“ഓറ ആർട്സ് സെന്റർ സമ്മർ ക്യാമ്പ് ഗ്രാൻഡ് ഫിനാലെ” ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധയമായി

Vidya venu

മനാമ: ബഹ്‌റൈനിൽ വിവിധ രാജ്യക്കാർ കല ആഭ്യസിക്കുന്ന പ്രശസ്ഥ സ്ഥാപനമായ ഓറ ആർട്സ് സെന്റർ ഒന്നര മാസത്തോളമായി നടത്തിവരുന്ന സമ്മർ ക്യാപിന്റെ സമാപനമായ “ഗ്രാൻഡ് ഫിനാലെ” വിവിധ കലാപരിപാടികളോടെ ഇന്ത്യൻ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു. ഇതുവരെയായും സ്കൂളിൽ പോകാത്ത മൂന്ന് വയസ്സുള്ള പിഞ്ചു കുട്ടികൾ മുതൽ പതിനഞ്ചു വയസ്സുവരെയുള്ള നൂറ്റി അമ്പതിൽപ്പരം കുട്ടികൾവരെ ക്യാമ്പിൽ പങ്കെടുത്തു വിവിധതരം കലകൾ അഭ്യസിച്ച്   വേദിയിൽ അവതരിപ്പിച്ചത് വളരെ ശ്രദ്ധയമായി. കുട്ടികളും രക്ഷിതാക്കളും ബഹ്‌റൈനിലെ നിരവധി പൊതുപ്രവർത്തകരുമായി എഴുന്നൂറില്പരം കാണികൾ ചടങ്ങിൽ സംബന്ധിച്ചു. പ്രശസ്ത ഗായിക ഹർഷ കാലിക്കറ്റ് നയിച്ച ഗാനമേളയ്ക്ക് ഓറ ഓർക്കസ്ട്ര ഒരുക്കിയ ലൈവ് മ്യൂസിക്‌ ബിജോൺ സണ്ണി, ജോജി ജോ, ജിബിൻ ക്രിസ്റ്റഫർ തുടങ്ങിയവർ പിന്നണി വായിച്ചു. നിരവധി തമിഴ് ചാനലുകളിലൂടെ ഡാൻസ് കോറിയോഗ്രാഫിരംഗത്തു പ്രശസ്തനായ അവിനാഷ് ഊട്ടി, വേൾഡ് ഡാൻസ് ചാപ്യൻഷിപ്പ് കരസ്ഥമാക്കിയ മുംബയിലെ ദി കിങ്‌സ് യുനെയ്റ്റിഡ് ഡാൻസ് ടീം മാസ്റ്റർ രാഘേഷ് പാൽ തുടങ്ങിയവരുടെ കോറിയോഗ്രാഫിയിൽ ഓറ ഡാൻസ് ടീം ഒരുക്കിയ കണ്ണഞ്ചിപ്പിക്കുന്ന ഡാൻസുകൾ പരിപാടികൾക്ക് കൊഴുപ്പേകി. ജീവകാരുണ്ണ്യ പ്രവർത്തനരംഗത്തെ പ്രഗത്ഭനായ ഡോക്ടർ ചെറിയാൻ, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, ഇന്ത്യൻ ക്ലബ്ബ് പ്രസിഡന്റ് കെ എം ചെറിയാൻ, സെക്രട്ടറി സതീഷ് ഗോപിനാഥൻ തുടങ്ങിയവർ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ആനന്ദ് ലോബോ അവതാരകനായ പരിപാടിയിൽ ഓറ ആർട്സ് സെന്റർ ചെയർമാൻ മനോജ് മയ്യന്നൂർ, മാനേജിങ് ഡയറക്ടർ വൈഷ്ണവ് ദത്ത്, ഓറ ചെയർപേഴ്സൺ സ്മിത മയ്യന്നൂർ, വൈഭവ് ദത്ത്‌, അജി പി ജോയ്, ജ്യോതിഷ് പണിക്കർ, ജോണി താമരശ്ശേരി, സലിംചിങ്ങപുരം, രാജീവ് തുറയൂർ, ശ്രീജിത്ത് കുറിഞ്ഞാലിയോട്, പ്രസാദ് പ്രഭാകർ, ഫാസിൽ, സച്ചിൻ
മനുസാം, പ്രവീൺ മണികണ്ഠൻ, സിദ്ധാർഥ്, ഷാജിത് മാധവൻ, വിഷ്ണു സതീഷ്, നിഥിൻ, കോഴിക്കോട്ജില്ലാ പ്രവാസ്സി അസോസിയേഷൻ എക്സിക്യ്റ്റീവ് കമ്മറ്റി അംഗങ്ങൾ, പ്രവർത്തകർ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.