ഞെട്ടിത്തരിച് ഓസ്ട്രേലിയന്‍ പോലീസ് : കൊലപാതകത്തിന് പുറമേ സഹതാപം വിറ്റ് സോഫി 30 ലക്ഷം രൂപ കരസ്ഥമാക്കി

sofia-sam

ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ഭാര്യയാല്‍ കൊല്ലപ്പട്ടെ സാം എബ്രഹാമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തു വരുന്നതിനിടെ, സാമിന്റെ ഭാര്യ സോഫിയുടെ വഴിവിട്ട ബന്ധങ്ങള്‍ പുറത്താകുന്നു. കോളേജ് പഠനകാലത്ത് സോഫിയക്ക് നിരവധി കാമുകന്മാര്‍ ഉണ്ടായിരുന്നുവെന്ന വിവരങ്ങള്‍ പുറത്തുവരുന്നുണ്ട് . കോട്ടയംകാരനായ അതിലൊരു കാമുകന്‍ നാട്ടില്‍ വച്ച് ബൈക്ക് അപകടത്തില്‍ മരിച്ചിരുന്നു. ഇതിലും ദുരൂഹതകള്‍ കാണുകയാണ് നാട്ടുകാര്‍.താന്‍ ഭാര്യയുടെ കൈകൊണ്ട് കൊല്ലപ്പെട്ടേക്കുമെന്ന് സാം നേരത്തെ സുചന നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.ഇനി തന്നെ പെട്ടിയിലായിരിക്കും കൊണ്ടുവരികയെന്ന് കഴിഞ്ഞ തവണ നാട്ടിലെത്തിയപ്പോള്‍ സാം ബന്ധുക്കളോട് പറഞ്ഞിരുന്നതായി സൂചനയുണ്ട്.

സോഫിയുടെ കാമുകനായ അരുണ്‍ കമലാസനന്‍ നേരത്തെ കാറില്‍ വച്ച് സാമിനെ കൊല്ലാന്‍ ശ്രമിച്ചിരുന്നു.സോഫിയയുടെ സ്വഭാവത്തെ കുറിച്ചും അടുത്ത ബന്ധുക്കളോട് സാം ചില പരാതികള്‍ പറഞ്ഞിരുന്നു.സാമിന്റെ മരണത്തില്‍ ഭാര്യയെ നേരത്തെ തന്നെ ബന്ധുക്കള്‍ക്ക് സംശയമുണ്ടായിരുന്നു.പ്രണയിച്ച് വിവാഹം കഴിച്ച ഇവര്‍ക്കിടയില്‍ നേരത്തെ പ്രശ്‌നമുണ്ടായിരുന്നു.ഇനി കൂടുതല്‍ വിഷയങ്ങള്‍ വേണ്ടെന്ന് കരുതി ബന്ധുക്കള്‍ കൂടുതല്‍ ഇടപെടാതെ ക്ഷമകാണിക്കുകയായിരുന്നു. അതോടെ സാം സ്വന്തം പ്രിയതമയുടെ കൈകളാല്‍ ക്രൂരമായി ഒടുങ്ങാന്‍ വിധിക്കപ്പെടുകയായിരുന്നു.

അതിനിടെ, അകാലത്തില്‍ വിധവയാകേണ്ടിവന്ന സോഫിയ്ക്കുള്ള സഹായമെന്ന നിലയില്‍ ഇവിടുത്തെ മലയാളി സമൂഹം ആത്മാര്‍ത്ഥമായി സമാഹരിച്ച് നല്‍കിയ വന്‍ തുക സോഫിയും കൈപ്പറ്റുകയും ഇത് കാമുകനുമായി പങ്ക് വയ്ക്കുകയും ചെയ്തുവെന്നാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്ന ഞെട്ടിപ്പിക്കുന്ന വസ്തുത. സാമിന്റെ മരണ ശേഷം ഇവിടുത്തെ മലയാളി സമൂഹം കുടുംബസഹായനിധിയെന്ന നിലയ്ക്കാണ് രണ്ട് മാസം മുമ്പ് സോഫിക്ക് പണം സമാഹരിച്ച് നല്‍കിയിരുന്നത്. മെല്‍ബണ്‍ സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളി നേതൃത്വം നല്‍കിയ സഹായനിധി സമാഹരണത്തിലൂടെ മുപ്പതിനായിരം ഓസ്‌ട്രേലിയന്‍ ഡോളറാണ് സോഫിയ്ക്ക് നല്‍കിയിരുന്നത്. ഇടവകാംഗങ്ങള്‍ക്ക് പുറമെ മെല്‍ബണിലെ മലയാളി സമൂഹമൊന്നാകെ ഈ നിധിയിലേക്ക് കൈയയച്ച് സംഭാവനകള്‍ നല്‍കിയതിനെ തുടര്‍ന്നാണ് ഇത്രയും വലിയ തുക സോഫിയ്ക്ക് ലഭിച്ചിരുന്നത്.

സാം കൊലക്കേസില്‍ നിര്‍ണായക തെളിവുകളാവുന്നത് ഡിഎന്‍എ പരിശോധനാഫലവും സിസിടിവി ദൃശ്യങ്ങളുമാണെന്നു പോലീസ് വെളിപ്പെടുത്തി. 2015 ഒക്ടോബര്‍ 14നാണ് സാം ഏബ്രഹാമിനെ എപ്പിങ്ങിലെ വീട്ടില്‍ ചേതനയറ്റ നിലയില്‍ കാണപ്പെട്ടിരുന്നത്. ഒക്ടോബര്‍ 13നോ 14നോ കൊല നടന്നിട്ടുണ്ടാവാമെന്നാണ് പൊലീസ് കണക്കാക്കിയിരിക്കുന്നത്. ഈ വീട്ടിലെയും സമീപസ്ഥലങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും വീട്ടില്‍ നിന്ന് ഡിഎന്‍എ സാംപിളുകളും ഓസ്‌ട്രേലിയന്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കേസിലെ പ്രതികളായ സോഫിയും അരുണ്‍ കമലാസനനും ഫെബ്രുവരി 13നാണ് കോടതിയില്‍ ഹാജരാവേണ്ടത് ഇതിനകം പൊലീസ് തെളിവുകള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് നല്‍കുകയും വേണം. സാമിനെ വധിക്കുന്നതുമായി ബന്ധപ്പെട്ട കാമുകനായ അരുണ്‍ കമലാസനനുമായി സോഫി നടത്തി ദീര്‍ഘനേര ടെലിഫോണ്‍ സംസാരങ്ങളാണ് കേസില്‍ പ്രധാന തെളിവായി വര്‍ത്തിച്ചിരിക്കുന്നത്.പുനലൂര്‍ സ്വദേശിയും യുഎഇ എക്സേഞ്ചിലെ സ്റ്റാഫുമായിരുന്ന ഈ 33കാരന്‍ ഉറക്കത്തില്‍ ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിച്ചുവെന്നായിരുന്നു സോഫി പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു മരണം. തുടര്‍ന്ന് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്താതെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുകയായിരുന്നു.

എന്നാല്‍ സാമിന്റേത് കൊലപാതകമാണെന്ന് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ പോലീസ് അന്വേഷണം തുടര്‍ന്നിരുന്നു. അതിന്റെ ഭാഗമായാണ് സോഫിയയും കാമുകനും തമ്മിലുള്ള ടെലിഫോണ്‍ കാളുകള്‍ അരിച്ച് പെറുക്കി പരിശോധിച്ചിരുന്നത്. തുടര്‍ന്ന് കൊല നടന്ന് 10 മാസങ്ങള്‍ക്കിപ്പുറം സോഫിയും കാമുകന്‍ അരുണും പിടിയിലുമായിരിക്കുകയാണ്. കൂടാതെ, സാം എബ്രഹാം കൊല്ലപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കുശേഷമാണ് ഓസ്ട്രേലിയന്‍ പൊലീസിന് അജ്ഞാത യുവതിയുടെ ഫോണ്‍സന്ദേശം ലഭിക്കുന്നത്. സോഫി എന്തൊക്കെയോ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നു. സോഫിയെ നിരീക്ഷിച്ചാല്‍ സാം എബ്രഹാം എന്ന മലയാളി യുവാവിന്റെ മരണത്തിനു ഉത്തരം കണ്ടെത്താമെന്നായിരുന്നു സന്ദേശം. സാമിന്റെ സംസ്‌കാരം കഴിഞ്ഞു മടങ്ങിയെത്തിയ സോഫിയെ സാമിന്റെ സുഹൃത്തുക്കളും സോഫിയുടെ പരിചയക്കാരും ഉള്‍പ്പെടെ പലരും നിരീക്ഷിക്കാന്‍ തുടങ്ങി. ഭര്‍ത്താവ് മരിച്ചു ദിവസങ്ങള്‍ കഴിയും മുന്‍പേ കാമുകനുമൊത്തുള്ള കറക്കവും മറ്റും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഭര്‍ത്താവ് മരിച്ച ഒരു യുവതിയുടെ ശരീരഭാഷയും മാനസിക ഭാഷയും ആയിരുന്നില്ല സോഫിയില്‍ കണ്ടത്. ഈ സാഹചര്യത്തിലായിരുന്നു അജ്ഞാത യുവതിയുടെ ഫോണ്‍ സംഭാഷണമെത്തിയത്. സാമിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും ചില സൂചനകള്‍ ലഭിച്ചിരുന്ന പൊലീസ് ഈ സന്ദേശത്തെ ഗൗരവമായെടുത്തു. സോഫിയെയും കാമുകനെയും കോടതിയില്‍ ഹാജരാക്കി അടുത്ത ഫെബ്രുവരി വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.