ബഹ്‌റൈനിൽ പൊതുസ്ഥലത്തു മാസ്ക് ധരിക്കാത്തവർക്കെതിരെ നടപടി എടുത്തു അധികൃതർ – 36992 കേസുകൾ രജിസ്റ്റർ ചെയ്തു

ബഹ്‌റൈൻ :  പൊതു സ്ഥലത്തു  മാസ്ക് ധരിക്കാത്തവർക്കെതിരെ  നടപടി എടുത്തു അധികൃതർ . ഇതുമായി ബന്ധപ്പെട്ട്    36992  കേസുകൾ രജിസ്റ്റർ  ചെയ്തതായി പബ്ലിക് സെക്യൂരിറ്റി   അധികൃതർ അറിയിച്ചു . സാമൂഹിക അകലം സംബന്ധിച്ചു  7814 നടപടികൾ കൈക്കൊണ്ടതായും   വിവിധ മന്ത്രാലയങ്ങളുടെ  മേൽനോട്ടത്തിൽ നിരവധി കോവിഡ്  ബോധവത്കരണ  ക്യാമ്പുകളും നടത്തുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി .