യുഎഇ യിലെ വ്യാജ ഓൺലൈൻ വെബ്സൈറ്റുകളും പരസ്യങ്ങളും ; തിരിച്ചറിയാൻ പ്രത്യേക സംവിധാനവുമായി അധികൃതർ

ദുബായ് : സൈബർ സെക്യൂരിറ്റി കൗൺസിലായ ‘ഇത്തിസലാത്ത്’ (etisalat) , ‘ഗ്ലോബൽ ആൻ്റി-സ്കാം’ എന്നിവർ സഹകരിച്ച് സ്റ്റേ സേഫ് (Stay Safe) എന്ന് പേരുള്ള ഒരു സൗജന്യ ഓൺലൈൻ ടൂൾ മുഖേന വ്യാജ ഓൺലൈൻ വെബ്സൈറ്റുകളും പരസ്യങ്ങളും തിരിച്ചറിയാൻ സാധിക്കും . വെബ്സൈറ്റുകൾ അവലോകനം ചെയ്യുന്ന പ്ലാറ്റ്‌ഫോമായ സ്കാംഅഡ്വൈസർ വികസിപ്പിച്ച ഈ ടൂൾ, വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ഏതൊരു സൈറ്റിന്റെയും വിശ്വാസ്യത വിലയിരുത്താൻ ഉപയോക്താക്കളെ സഹായിക്കുന്നു. staysafe.csc.gov.ae എന്ന പേരിലാണ് വെബ്സൈറ്റ് അഡ്രസ് നിർമിച്ചിരിക്കുന്നത് . ഓൺലൈൻ തട്ടിപ്പുകൾ തിരിച്ചറിയാൻ സ്റ്റേ സേഫ് വെബ്സൈറ്റിനെ മാത്രമായി ആശ്രയിക്കരുതെന്നും വിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട് . സ്റ്റേ സേഫ് വെബ്സൈറ്റിനെ നിയമസാധുത പരിശോധിക്കുന്നതിന് സഹായകരമായ ഒരു ഉറവിടം മാത്രമാണെന്നും സ്വന്തമായി ഗവേഷണം ചെയ്യാനും വഞ്ചനാപരമായ വെബ്സൈറ്റിന്റെ മുന്നറിയിപ്പ് സൂചനകൾ തിരിച്ചറിയാനുള്ള വിവിധ മാർഗ്ഗങ്ങൾ പഠിക്കാനും വി​ദ​ഗ്ധർ നിർദേശിക്കുന്നു . യുഎഇയിൽ ഇത്തരം ഔദ്യോ​ഗിക വെബ്സൈറ്റുകൾക്ക് സമാനമായി വ്യാജ വെബ്സൈറ്റുകൾ വഴി തട്ടിപ്പുകൾ നടക്കാറുണ്ടെന്നതിനാലാണ് സൈബർ തട്ടിപ്പുക്കാർക്കെതിരെ ജാ​ഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശം നൽകുന്നത്