കുട്ടികൾക്ക് വാക്സിൻ നൽകി തുടങ്ങിയതായി അധികൃതർ

മനാമ : ബഹ്റൈനിൽ 5 മുതൽ 11 വയസ്സുള്ള കുട്ടികൾക്ക് വാക്സിൻ നൽകി തുടങ്ങിയതായി അധികൃതർ അറിയിച്ചു ഇതുവരെ 1,639 കുട്ടികൾ വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു . നിലവിൽ ഫൈസർ സ്പുട്നിക്ക് എന്നീ വാക്സിനുകളാണ് കുട്ടികൾക്ക് കൊടുക്കാൻ അംഗീകാരം നൽകിയത്. കുട്ടികൾക്ക് വാക്സിൻ നൽകുന്നതിന് രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം എന്നും അധികൃതർ വ്യക്തമാക്കി