ബഹ്റൈൻ : കോവിഡ് രോഗികളുടെ കളുടെ എണ്ണം ഉയർന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ കർശനമാക്കി അധികൃതർ . നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സ് ആണ് പുതിയ തീരുമാനങ്ങൾ ഏർപ്പെടുത്തിയത് . ഷോപ്പിങ് മാൾ , മാർക്കറ്റ് , റസ്റ്റോറന്റ് , സിനിമ തിയേറ്റർ , എന്നിവിടങ്ങളിൽ പ്രവേശനം രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച 14 ദിവസം കഴിഞ്ഞവർക്കും കോവിഡിൽ നിന്നും രോഗമുക്തി നേടി വർക്ക് മാത്രമായി പരിമിതപ്പെടുത്തി . 18 വയസ്സ് താഴെയുള്ളവർക്ക് പ്രവേശനമില്ല . എന്നാൽ സൂപ്പർമാർക്കറ്റ്, ബാങ്കുകൾ, ഫാർമസികൾ എന്നിവയിലെ പ്രവേശനത്തിന് ഈ നിയന്ത്രണം ബാധകമല്ല . കൂടാതെ ഇന്ത്യ , പാകിസ്ഥാൻ , ബംഗ്ലാദേശ് , നേപ്പാൾ , ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന് ബഹ്റിനിൽ റെസിഡൻസ് വിസ ഉള്ളവർക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി . ഇവർക്ക് പത്തുദിവസത്തെ ക്വാറന്റീൻ ഏർപ്പെടുത്തി . യാത്ര പുറപ്പെടുന്നതിനു മുന്നേ 48മണിക്കൂർ നടത്തിയ കോവിഡ് പരിശോധന യുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം . വിമാനത്താവളത്തിൽ വച്ച് ഒന്നാം ടെസ്റ്റും അതിനെ തുടർന്ന് അഞ്ചാം ദിവസവും പത്താംദിവസം കോവിഡ് പരിശോധന നടത്തുകയും വേണം . അടുത്ത ദിവസങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരത്തിന് മുകളിൽ ആയതോടെ ആണ് നിയന്ത്രങ്ങൾ കർശനമാക്കിയത്.