വ്യാജ ഫോൺ കോളുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

ബഹ്‌റൈൻ : വ്യാജ ഫോൺ കോളുകളിൽ വിവരങ്ങൾ  കൈമാറരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി . കഴിഞ്ഞ കാലത്തു  ബഹ്‌റൈൻ സെൻട്രൽ ബാങ്കിന്റെ പേരിൽ  വ്യാജ കോളുകൾ ആണ് നിരവധി പേർക്ക്  വന്നത് . വാട്സാപ്പ്  മുഖേന വരുന്ന കോളുകളിൽ  നിരവധി പേർ ആണ് ഇതിനോടകം ചതിയിൽ പെട്ടത് . എ ടി എം  ബ്ലോക്ക് ആണെന്നും  അതിനാൽ തിരിച്ചറിയൽ രേഖ നൽകണമെന്നും കോളിൽ ആവിശ്യപെടും . ആളുകൾ  രേഖകൾ  കൈമാറുന്നതോടെ  പണവും  നഷ്ടപ്പെടും . ഇത്തരം വ്യാജ കോളുകളിൽ വഞ്ചിതരാകരുതെന്നു  മന്ത്രാലയം മുന്നറിയിപ്പ് നൽകി