അബുദാബി : വീട്ടുജോലിക്കാരുടെ നിയമിക്കുന്നത് സംബന്ധിച്ചു അനധികൃത ഏജൻസികൾക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ രംഗത്ത് . റമദാൻ കാലയളവിൽ വീട്ടുജോലിക്കാരുടെ ആവശ്യം വർധിക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക നിർദേശം നൽകിയിരിക്കുന്നത്.ഇതനുസരിച്ചു മാനവവിഭവ ശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയത്തിൻറെ അംഗീകാരമുള്ള തൊഴിലാളി റിക്രൂട്ട്മെന്റ് ഏജൻസികളെ സമീപിക്കണമെന്ന് അധികൃതർ നിർദേശം നൽകി . അംഗീകാരം ഇല്ലാത്ത ഏജൻസികൾ വഴി ജോലിക്കാരെ നിയമിക്കുന്നവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കും . അനധികൃത തൊഴിൽ നിയമനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സമൂഹ മാധ്യമ പേജുകൾ അവഗണിക്കണമെന്നും മന്ത്രാലയം സ്വദേശികളോടും താമസക്കാരോടും നിർദേശം നൽകി