മനാമ : ബഹ്റൈനിലെ ഏറ്റവും വലിയ ചില്ലറ വിൽപന മേളയായ ‘ഓട്ടം ഫെയർ’ ഡിസംബർ 13 മുതൽ 21 വരെ നടക്കുമെന്നു അധികൃതർ അറിയിച്ചു .സനാബീസിൽ ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ 16,600 ചതുരശ്ര മീറ്റർ സ്ഥലത്ത് നടക്കുന്ന പ്രദർശനത്തിൽ 18 രാജ്യങ്ങളിൽനിന്നുള്ള 600 സ്റ്റാളുകൾ അണിനിരക്കും . വാണിജ്യ, വ്യവസായ, വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ കീഴിൽ നടക്കുന്ന പരുപാടികയിൽ ഫുഡ് ട്രക്കുകൾ, കലാപരിപാടികൾ, പ്രാദേശിക ഉൽപന്നങ്ങൾക്കായുള്ള കാർഷിക ചന്ത എന്നിവ ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം കുട്ടികൾക്കുള്ള വിനോദ പരിപാടികളും നടക്കും . കോവിഡ് പ്രോട്ടോ കോൾ നിലനിൽക്കുന്നതിനാൽ,പ്രദർശനം കാണാൻ ആഗ്രഹിക്കുന്നവർ www.theautumnfair.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.രെജിസ്ട്രേഷനാടൊപ്പം ലഭിക്കുന്ന ഡിജിറ്റൽ ബാഡ്ജ് പ്രദർശന കാലയളവിൽ മുഴുവൻ ഉപയോഗികാണാമെന്നും അധികൃതർ അറിയിച്ചു .