ബഹ്റൈൻ കേരളീയ സമാജം സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു.

bh keraliya samajamബഹ്റൈൻ : കേരളീയ സമാജം സാഹിത്യ പുരസ്കാരം എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സക്കറിയക്ക്, മലയാള ഭാഷ രംഗത്തും കല രംഗത്തും അദ്ദേഹം നൽകിയ സംഭാവനകൾ മാനിച്ചാണ് പുരസ്കാരം അദ്ദേഹത്തിന് നൽകുന്നതെന്ന് കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള വാർത്താ സമ്മേളനത്തിൽ അറിയിച്ചു , അന്പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം , ഇ മാസം ഇരുപത്തി അഞ്ചിന് കേരളീയ സമാജത്തിൽ വച്ച് നടക്കുന്ന പ്രത്യേക പരുപാടിയിൽ പുരസ്കാരം അദ്ദേഹത്തിന് സമ്മാനിക്കും , രണ്ടായിരം മുതലാണ് ബഹ്റൈൻ കേരളീയ സമാജം സാഹിത്യ പുരസ്കാരം ഏർപ്പെടുത്തിയത് , സമാജം സെക്രട്ടറി എം കെ വീരമണി , സിറാജുദീൻ , മനോഹരൻ പാവറട്ടി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു