മനാമ : ബഹ്‌റൈനിൽ തൊഴിലാളികളുടെ ഇടയിൽ കോവിഡിനെതിരെ അവബോധം സൃഷ്ഠിക്കുക എന്ന ലക്‌ഷ്യം മുന്നിൽ കണ്ടാണ് മലയാളിയും മീഡിയ ലൈവ് കമ്പനി ഉടമയുമായ അനിൽ കുഴിക്കാല ഒരു മിനിറ്റ് സമയം ഉള്ള ഹ്രസ്വ ചിത്രം നിർമിച്ചിരിക്കുന്നത് . കോവിഡിന്റെ പശ്ചാത്തലത്തിൽ വർക്ക് സൈറ്റുകളിൽ ജോലി ചെയ്യുന്നവർ എന്തെല്ലാം മുൻകരുതൽ എടുക്കണം എന്നും , സാമൂഹ്യ അകലത്തിന്റെ ആവിശ്യം , മാസ്ക് എങ്ങനെ ധരിക്കണം , അവ എങ്ങനെ കളയണം എന്നീ കാര്യങ്ങൾ ഹ്രസ്വ ചിത്രത്തി ലൂടെ വിവരിക്കുന്നു . ചിത്രത്തിന്റെ രൂപ കല്പന അനിൽ കുഴിക്കാലയും , ശബ്ദം നൽകിയിരിക്കുന്നത് ജിജു വർഗീസുമാണ് . ഇതിനോടകം തന്നെ ചിത്രം കോവിഡ് ബോധവത്കരണവുമായി ബന്ധപെട്ടു മിനിസ്ട്രി അധികൃതർ വിവിധ സൈറ്റുകളിൽ പ്രസിദ്ധ പെടുത്തി യിട്ടുണ്ട് . ഫോട്ടോഗ്രഫിയിൽ നാഷണൽ അവാർഡ് വിന്നർ കൂടി ആണ് പത്തനംതിട്ട സ്വദേശി ആയ അനിൽ കുഴിക്കാല