ബാബസൺസ് ”ഒപ്റ്റിമ, മീനുമിക്‌സ് ” ബ്രാൻഡുകളുടെ വിതരണാവകാശം ഏറ്റെടുത്തു

മനാമ : ബഹ്‌റിനിലെ ഏറ്റവും വലിയ ഡിസ്ട്രിബ്യുട്ടർ കമ്പനി ആയ ബാബസൺസ്, ഗൃഹോപകരണങ്ങളും അടുക്കള ഉപകരണങ്ങളുമായ ഒപ്റ്റിമ , മീനുമിക്‌സ് ബ്രാൻഡുകളുടെ വിതരണാവകാശം ഏറ്റെടുത്തതായി കഴിഞ്ഞ ദിവസം നടന്ന വാർത്ത സമ്മേളനത്തിൽ അധികൃതർ അറിയിച്ചു . ഈ തന്ത്രപരമായ പങ്കാളിത്തം ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ നൽകുന്നതിനും ഉപഭോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിതരണ ശൃംഖല വികസിപ്പിക്കുന്നതിനുമുള്ള ബാബസൺസ് പ്രതിബദ്ധത കൂടുതൽ ഉറപ്പിക്കുന്നതായും അധികൃതർ വ്യക്തമാക്കി . ഒപ്ടിമയും മീനുമിക്സും ഇതിനോടകം ജനമനസ്സിൽ ഇടം നേടിയ അടുക്കള ഉപകരണങ്ങളിൽ പ്രമുഖ ബ്രാൻഡുകൾ ആണ് . ബാബസൺസ് ഡിസ്ട്രിബ്യൂഷൻ നെറ്റ്‌വർക്കിൽ ചേരുന്ന മീനുമിക്‌സും ഒപ്റ്റിമയും വിശ്വസ്ത ബ്രാൻഡുകളുടെ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോ വാഗ്ദാനം ചെയ്തുകൊണ്ട്, ഉപഭോക്താക്കൾക്ക് ഡിമാൻഡ് നിറവേറ്റാനുള്ള ശ്രമം പ്രതിനിധീകരിക്കുന്ന ബാബസൺസ് തുടരുമെന്നും , ബഹ്‌റൈനിലെ ഉപഭോക്താക്കളുടെ ആവിശ്യാർത്ഥം കൂടുതൽ ഉൽപ്പന്നങ്ങൾ വരും ദിവസങ്ങളിൽ എത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ ജനമനസുകളിൽ ഇടംനേടിയ ഒപ്ടിമ മീനുമിക്സ് ബ്രാൻഡുകൾ ബഹ്‌റിനിലെ ഏറ്റവും വലിയ ഡിസ്ട്രിബ്യുട്ടർ കമ്പനിയായ ബാബസൺസ് ഏറ്റെടുക്കുന്നതിൽ അതിയായ സന്തോഷം ഉണ്ടെന്നും , തുടർന്നും ഉപഭോക്താക്കളുടെ സഹകരണം പ്രതീക്ഷിക്കുന്നതായും ഒപ്ടിമ മീനു മിക്സ്   ജനറൽ  മാനേജർ  ബാബു വടക്കൻ പറഞ്ഞു .  ബാബ സൺസ് ജനറൽ മാനേജർ അനിൽ നവാനി , ബിസിനസ് ടെവേലോപ്മെന്റ്റ് മാനേജർ ഖുശി ഗുർബാനി , ഒപ്ടിമ മീനു മിക്സ് ജനറൽ മാനേജർ ബാബു വടക്കൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു .