മസ്കത്ത്: അവിവാഹിതരും ഒറ്റക്ക് താമസിക്കുന്നവരുമായവിദേശ തൊഴിലാളികൾക്കായി താമസ കേന്ദ്രങ്ങൾ നിർമിക്കാൻ മസ്കത്ത് നഗരസഭ ഒരുങ്ങുന്നു.ബോഷർ, അമിറാത്ത്, മബേല എന്നിവിടങ്ങളിലാണ് ഇത്തരം താമസകേന്ദ്രങ്ങൾ പരിഗണനയിലുള്ളതെന്ന് മസ്കത്ത് നഗരസഭാ കൗൺസിൽ പബ്ലിക് അഫെയേഴ്സ് കമ്മറ്റി ചെയർമാൻ മാലിക്ക് ഹിലാൽ അൽ യഹ്മദിയ പറഞ്ഞു.ഇത്തരം താമസകേന്ദ്രങ്ങളുടെ രൂപരേഖ തയാറാക്കുന്ന ജോലികൾ പുരോഗമിച്ചു വരുകയാണ്,ഇത് പൂർത്തിയായാൽ ഉടൻ നിർമാണകരാർ നൽകുന്നതിന് ടെൻഡറുകൾ ക്ഷണിക്കുമെന്നും ഹിലാൽ അൽ യഹ്മദി പറഞ്ഞു. നഗരസഭാ കൗൺസിലിൽ വിഷയം ചർച്ചക്കെടുക്കുകയും അംഗങ്ങൾ അനുമതി നൽകുകയും ചെയ്തിരുന്നു, വിവിധ ഏജൻസികളുമായി സഹകരിച്ച് ബന്ധപ്പെട്ട നടപടിക്രമങ്ങൾ മുന്നോട്ടുകൊണ്ടുപോകും,മൂന്നിടങ്ങളിലും ഇത്തരം ബാച്ചിലേഴ്സ് കേന്ദ്രം നിർമിക്കുന്നതിനായുള്ള സ്ഥലം ഇതിനകം നിർണയിച്ചിട്ടുണ്ട് , നിലവിലുള്ള താമസകേന്ദ്രങ്ങളിൽനിന്ന് ദൂരെയാണ് വ്യവസായ മേഖലകൾ ആലോചനയിലുള്ളത്, വ്യവസായ മേഖലകളിലെ കമ്പനികളുടെ പ്രധാന തൊഴിൽശക്തി വിദേശികളായിരിക്കും.തൊഴിലാളികളുടെ താമസം അടുത്തായിരിക്കുന്നത് കമ്പനികളുടെ സുഗമമായ പ്രവർത്തനത്തിന് പ്രോയോജനം ചെയ്യും,അതിനാലാണ് ഇൗ മൂന്നിടങ്ങൾ പദ്ധതിക്കായി തെരഞ്ഞെടുത്തതെന്നും മാലിക്ക് ഹിലാൽ പറഞ്ഞു,മസ്കറ്റിലെ അമിറാത്തിൽ മാത്രം ഒരു ലക്ഷം പേർക്കുള്ള താമസമാണ് ആലോചനയിലുള്ളത്,തൊഴിലാളികൾ കൂട്ടമായി താമസിച് കുടുംബമായി താമസിക്കുന്നവർക്കും, സ്വദേശികൾക്കും ശല്യമായി തീരാറുണ്ട് ,ഇതുസംബധിച്ച നിരവധി പരാതികളാണ് നഗരസഭക്ക് ലഭിച്ചിരിക്കുന്നത് ,വിദേശ തൊഴിലാളികളെ ഒരുകുടകീഴിൽ കൊണ്ടുവരുമ്പോൾ അനധികൃത തൊഴിലാളികളെ പെട്ടന്ന് തിരിച്ചറിയാൻ സഹായകമാകുമെന്നും നഗരസഭ കരുതുന്നു,കുടുംബമായി താമസിക്കുന്നവർക്കും അപ്പാർട്ട്മെൻറുകൾക്ക് സ്വന്തമായി വാടക നൽകുന്നവർക്കും കോംപ്ലക്സുകളിലേക്ക് താമസം മാറുന്നത് നിർബന്ധമാകില്ല.അതേസമയം, ഷെയറിങ് അക്കോമഡേഷനുകളിൽ താമസിക്കുന്നവർക്കും വാടക കരാർ സ്വന്തം പേരിൽ അല്ലാത്തവരെയും പുതിയ സംവിധാനം ബുദ്ധിമുട്ടിലാക്കിയേക്കാം .