മസ്കറ്റ്: പ്രവാസികളെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുപോകുമ്പോൾ പിൻഭാഗത്തുള്ള ഒമ്പത് സീറ്റുകൾ ഒഴിച്ചിടും. ആർക്കെങ്കിലും രോഗ ലക്ഷണങ്ങൾ കണ്ടാൽ അവരെ ഇൗ സീറ്റുകളിലേക്ക് മാറ്റി ക്വാറൻറീൻ ചെയ്യുമെന്ന് എയർ ഇന്ത്യ അധികൃതർ പറഞ്ഞു. വിദേശ രാജ്യങ്ങളിൽ കോവിഡ് ടെസ്റ്റ് നിർബന്ധമാക്കാതെ പ്രാഥമികമായ കോവിഡ് പരിശോദനകൾ മാത്രമാണ് നടത്തുന്നത്, വിമാനത്തിൽ കയറുന്നതിന് മുമ്പ് എല്ലാവർക്കും തെർമൽ സ്ക്രീനിങ് നടത്തിയായിരിക്കും യാത്രക്കാരെ വിമാനത്തിൽ കയറ്റുന്നത്. സ്വന്തം ആരോഗ്യം സംബന്ധിച്ച സർക്കാർ നിർദേശിച്ച പ്രകാരമുള്ള സാക്ഷ്യപത്രവും നൽകണം. മെയ് 9 ശനിയാഴ്ച ആണ് മസ്കറ്റിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കൊച്ചിയിലേക്ക് പുറപ്പെടുന്നത് . മെയ് 12 ന് ചെന്നൈലേക്കും. 177 യാത്രക്കാരെ വീതമാണ് ഒാരോ വിമാനത്തിലും കൊണ്ടുപോവുക.