മസ്കറ്റ്: ഒമാനിലെ ഏറ്റവുംവലിയ സ്വകാര്യ ആശുപത്രി ശൃംഖലയായ ബദർ അൽസമ ഹോസ്പിറ്റൽ ഗ്രൂപ്പിന്റെ അത്യാധുനിക മൾട്ടി സ്പെഷാലിറ്റി ആശുപത്രി നിസ്വയിൽ ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. നിലവിൽ ഇവിടെയുണ്ടായിരുന്ന മെഡിക്കൽ സെന്റർ നവീകരിച്ചാണ് ആശുപത്രിയാക്കിയത്.സ്വകാര്യമേഖലയിൽ ദാഖിലിയ ഗവർണറേറ്റിലുള്ള ആദ്യത്തേ ആശുപത്രിയുമാണ് ബദർ അൽ സമയുടേത്.വൈകുന്നേരം ആറിന് ദാഖിലിയ ഗവർണർ ഡോ. ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഹിലാൽ അൽ സാദി ഉദ്ഘാടനം നിർവഹിക്കും.ആരോഗ്യ മന്ത്രാലയത്തിലെ പ്രൈവറ്റ് ഹെൽത്ത് എസ്റ്റാബ്ലിഷ്മെന്റ് വിഭാഗം ഡയറക്ടർ ജനറൽ ഡോ. മാസിൻ ജവാദ് അൽ ഖാബൂരി വിശിഷ്ടാതിഥിയാകുമെന്ന് ബദർ അൽ സമ ഗ്രൂപ് മാനേജിങ് ഡയറക്ടർമാരായ ഡോ. പി.എ. മുഹമ്മദ്, ഡോ. വി.ടി. വിനോദ്, അബ്ദുൽ ലത്തീഫ്, എക്സിക്യൂട്ടിവ് ഡയറക്ടർമാർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സ്വകാര്യ ആരോഗ്യ പരിപാലന മേഖലയിലെ പ്രധാനപ്പെട്ട റഫറൽ ആശുപത്രിയായിരിക്കും ഇത്.പൂർണമായും പണമുടക്കാതെ ചെൽസിക്കാനുള്ള പദ്ധതി ഇൻഷുറൻസ് സ്ഥാപനങ്ങളുമായി ധാരണയായിട്ടുണ്ട്.എണ്ണഖനനം ചെയ്യുന്ന സ്ഥങ്ങൾഉള്ള അപടസാധ്യതയേറിയ മേഖലകളിൽനിന്നും രോഗികളെ എത്തിക്കാൻ ഫോർവീൽ ആംബുലൻസ് സംവിധാനവും ഉണ്ട്. ദുകം, കസ്സാൻ മേഖലകളിലെ ബദർ അൽ സമ ക്ലിനിക്കുകളിൽനിന്നുള്ള വിദഗ്ധ ചികിത്സ ആവശ്യമുള്ള രോഗികളെയും നിസ്വയിൽ പ്രവേശിപ്പിക്കും.
ഉദ്ഘാടന ആനുകൂല്യമായി എല്ലാ വിഭാഗങ്ങളിലും ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ സൗജന്യകൺസൽട്ടെഷൻ ലഭ്യമാകും. കാർഡിയോളജി, യൂറോളജി, ഡെർമറ്റോളജി വിഭാഗങ്ങളിൽ ജൂലൈ രണ്ടുവരെ കൺസൽട്ടെഷൻ സൗജന്യമായിരിക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി ക്വിസ് പരിപാടിയും റാഫ്ൾ നറുക്കെടുപ്പും ഉണ്ടാകും. 15 വിജയികൾക്ക് ഒരു വർഷത്തെ സ്പെഷൽ പ്രിവിലേജ് കാർഡ് അടക്കം ആകർഷകമായ സമ്മാനങ്ങൾ നൽകും.ബദർ അൽ സമയുടെ വളർച്ചയിൽ നാഴികക്കല്ലാകും പുതിയ ആശുപത്രിയെന്ന് ഡയറക്ടർമാർ പറഞ്ഞു. ഗ്രൂപ് സി.ഇ.ഒ ഡോ. ഷഫീഖ് മുഹമ്മദും വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.