ബദർ അൽ സമാ റോയൽ ഹോസ്പിറ്റൽ നാളെ ഉദ്ഘാടനം ചെയ്യുമെന്ന് മാനേജ്‍മെന്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു 

ഒമാൻ : ജി സി സി യിലെ ആതുരസേവന രംഗത്തെ പ്രമുഘരായ ബദർ അൽ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിൻ്റെ മുൻനിര പ്രീമിയം ആശുപത്രിയായ ബദർ അൽ സമാ റോയൽ ഹോസ്പിറ്റൽ നാളെ ഒമാനിലെ അൽ ഗുബ്രയിയിൽ ഉത്ഘാടനം ചെയ്യും .ഒമാൻ ആരോഗ്യ മന്ത്രാലയം ആസൂത്രണ ആരോഗ്യ സംഘടനയുടെ അണ്ടർസെക്രട്ടറി ഡോ. അഹമ്മദ് സലിം സെയ്ഫ് അൽ മന്ദരി ആശുപതി ഉത്ഘാടനം ചെയ്യും . ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ് വിശിഷ്ടാതിഥിയായിരിക്കും. പ്രൈവറ്റ് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ജനറൽ ഡോ. മുഹന്ന ബിൻ നാസർ ബിൻ റാഷിദ് അൽ മുസൽഹി യും ചടങ്ങിൽ സംബന്ദ്ധിക്കും,രോഗികൾക്ക് മികച്ച നിലവാരമുള്ള ചികിത്സ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ബദർ അൽ സമ ഗ്രൂപ്പ് റോയൽ ഹോസ്പിറ്റൽ എന്ന ആശയം മുന്നോട്ടു വച്ചിരിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർമാരായ അബ്ദുൾ ലത്തീഫ്, ഡോ. പി എ മുഹമ്മദ് എന്നിവർ പറഞ്ഞു.ഉയർന്ന യോഗ്യതയുള്ള പ്രശസ്തരായ ഡോക്ടർമാരുടെ സേവനങ്ങൾ ഹോസ്പിറ്റലിലെ രോഗികൾക്ക് ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ മൊയ്തീൻ ബിലാൽ, ഫിറാസത്ത് ഹസ്സൻ എന്നിവർ പറഞ്ഞു.