ബഹ്‌റൈൻ പാർലമെന്റ് മുനിസിപ്പൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങിയതായി അധികൃതർ.

മനാമ : ബഹ്‌റൈനിൽ പാർലമെന്റ് മുൻസിപ്പൽ തെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .   തെ രഞ്ഞെടുപ്പിനുള്ള    പ്രാഥമിക വോട്ടർ പട്ടികയും പ്രസിദ്ധീകരിച്ചു. ഗവർണറേറ്റുകളിലെ സൂപ്പർവൈസറി സെന്ററുകളിലും, vote.bh എന്ന വെബ്സൈറ്റിലും പരിശോധിക്കാം. വോട്ടർ പട്ടികയിലെ തിരുത്തലുകൾക്ക് സെപ്റ്റംബർ 21 വരെ അവസരം നൽകിയിട്ടുണ്ടെന്നും അതികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അതിനുശേഷം ഔദ്യോഗിക വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
കോവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം നൽകുമെന്നും, നവംബർ 12ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ സുതാര്യത ഉറപ്പ് വരുത്തുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.നീ​തി, ഇ​സ്​​ലാ​മി​ക്​ കാ​ര്യ മ​ന്ത്രി​യും തെ​ര​ഞ്ഞെ​ടു​പ്പ്
​ൽ​നോ​ട്ട സ​മി​തി അ​ധ്യ​ക്ഷ​നു​മാ​യ ന​വാ​ഫ്​ അ​ൽ മാ​വ്​​ദ, ഇ​ല​ക്​​ഷ​ൻ ക​മ്മി​റ്റി എ​ക്സി​ക്യു​ട്ടീ​വ്​ ഡ​യ​റ​ക്ട​ർ ന​വാ​ഫ്​ ഹം​സ എന്നിവർ ഈ​സ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റ​റി​ൽ നടന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.