ബഹ്റൈൻ : രാജ്യത്തു ഒരാഴ്ചക്കിടെ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 146 വിദേശ തൊഴിലാളികളെ പിടികൂടുകയും ചെയ്തതായി എൽ.എം.ആർ.എ അറിയിച്ചു. ഫെബ്രുവരി 18 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ 822 പരിശോധനകൾ നടത്തിയിരുന്നു .വിവിധ ഗവർണറേറ്റുകളിലായി 801 പരിശോധനകളും 21 സംയുക്ത പരിശോധനകളുമാണ് നടന്നത്.നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡന്റ്സ് അഫയേഴ്സ് അതോറിറ്റി, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ്, പൊലീസ് ഡയറക്ടറേറ്റ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശോധനകൾ നടത്തുന്നത് . മുൻപ് പിടി കൂടിയ 190 പേരെ നാടുകടത്തിയതായി അധികൃതർ വ്യക്തമാക്കി . താമസ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തങ്ങുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും അതിന്റെ ഭാഗമായി തൊഴിലിടങ്ങളിലും തൊഴിലാളികൾ ഒരുമിച്ചുകൂടുന്ന സ്ഥലങ്ങളിലും പരിശോധന നടത്തുന്നത് തുടരുമെന്നും എൽ.എം.ആർ.എ അധികൃതർ വ്യക്തമാക്കി .