ബഹ്‌റൈൻ : ഏഴു ദിവസത്തിനുള്ളിൽ 146 അനധികൃത താമസക്കാരെ പിടികൂടി

ബഹ്‌റൈൻ : രാജ്യത്തു ഒരാഴ്​ചക്കിടെ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 146 വിദേശ തൊഴിലാളികളെ പിടികൂടുകയും ചെയ്തതായി എൽ.എം.ആർ.എ അറിയിച്ചു. ഫെബ്രുവരി 18 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ 822 പരിശോധനകൾ നടത്തിയിരുന്നു .വിവിധ ഗവർണറേറ്റുകളിലായി 801 പരിശോധനകളും 21 സംയുക്ത പരിശോധനകളുമാണ്​ നടന്നത്​.നാഷനാലിറ്റി, പാസ്​പോർട്ട്​ ആൻഡ് റെസിഡന്‍റ്​സ്​ അഫയേഴ്​സ് അതോറിറ്റി, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്​മെന്‍റ്​, പൊലീസ്​ ഡയറക്​ടറേറ്റ്​ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശോധനകൾ നടത്തുന്നത് . മുൻപ് പിടി കൂടിയ 190 പേരെ നാടുകടത്തിയതായി അധികൃതർ വ്യക്തമാക്കി . താമസ നിയമങ്ങൾ ലംഘിച്ച്​ രാജ്യത്ത്​ തങ്ങുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും അതിന്‍റെ ഭാഗമായി തൊഴിലിടങ്ങളിലും തൊഴിലാളികൾ ഒരുമിച്ചുകൂടുന്ന സ്ഥലങ്ങളിലും പരിശോധന നടത്തുന്നത്​ തുടരുമെന്നും എൽ.എം.ആർ.എ അധികൃതർ വ്യക്തമാക്കി .